- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമാസത്തിനിടെ കേരളത്തിൽ കോവിഡ് കേസുകൾ പകുതിയായി കുറഞ്ഞു; പ്രതിരോധ പ്രവർത്തനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം; ആശങ്ക ഉയർത്തുന്നത് മഹാരാഷ്ട്രയിലെ പെരുകുന്ന കേസുകൾ; വിനയായത് പരിശോധന കുറഞ്ഞതും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയതും എന്നും മന്ത്രാലയം
മുംബൈ: കേരളത്തിൽ കോവിഡ് കേസുകൾ ഒരുമാസത്തിനിടെ പകുതിയായി കുറഞ്ഞപ്പോൾ മഹാരാഷ്ട്രയിൽ ഇരട്ടിയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. വകഭേഗം വന്ന വൈറസല്ല കേസുകളുടെ എണ്ണം കൂടാൻ കാരണം. ഇത് ടെസ്റ്റുകൾ കുറഞ്ഞതും, ട്രാക്കിങ്ങും ട്രേസിങ്ങും കുറഞ്ഞതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ടിരിക്കുന്നു, ഐസിഎംആറിന്റെ ഡിജി ഡോ.ബൽറാം ഭാർഗവ പറഞ്ഞു.
കേരളം, യുപി , പസ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരുമാസത്തിനിടെ കേസുകൾ കുറയുന്ന പ്രവണതയാണ് കാണുന്നത്. അതേസമയം, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകളുടെ എണ്ണം ഉയർന്നു. ആഴ്ചകൾക്ക് മുൻപ് വരെ വൈറസ് വ്യാപനം രൂക്ഷമായിരുന്ന കേരളത്തിൽ കോവിഡ് കേസുകൾ കുറയുകയാണെന്നും ഒരു മാസത്തിനുള്ളിൽ ഉണ്ടായ മാറ്റം അഭിനന്ദനാർഹമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികമായി. എന്നാൽ കേരളത്തിൽ പകുതിയായി കുറഞ്ഞു. കോവിഡ് കേസുകൾ കുറയുന്നതിൽ കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഒരു സംസ്ഥാനത്തും കോവിഡ് വാക്സിന്റെ ദൗർലഭ്യമില്ലെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങോട് പറഞ്ഞു.
വൈറസ് വ്യാപനത്തിനുള്ള അവസരം നൽകരുത്. കോവിഡ് ബാധിക്കാതിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ മാനദണ്ഡം കൃത്യമായി പാലിക്കാൻ തയ്യാറാവണമെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോൾ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ