തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച സംസ്ഥാനത്ത് പൊതു അവധി ആയിരിക്കും. എന്നാൽ ഹയർ സെക്കന്ററി പരീക്ഷയ്ക്ക് മാറ്റമില്ല. 24,25 തീയതികളിൽ അത്യാവശ്യ സർവീസ് മാത്രം. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളെ ഒഴിവാക്കി. 75 പേർക്ക് പരമാവധി പങ്കെടുക്കാം.

സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം പേർ മാത്രം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസ്. ട്യൂഷൻ ക്ലാസുകൾ, സമ്മർ ക്ലാസുകൾ തുടരരുത്. ബീച്ച്, ടൂറിസ്റ്റ് സ്ഥലങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണം. രാത്രികാല കർഫ്യു കർശനമായി തുടരും. ഭക്ഷണം ഉറപ്പാക്കണം. നോമ്പിന്റെ ഭാഗമായുള്ള ചടങ്ങുകൾ പ്രോട്ടോക്കോൾ പാലിച്ചു നടത്തണം.

വാർഡ് അംഗം, ആശാ വർക്കർ, ആരോഗ്യ പ്രവർത്തകർ, റവന്യു, പൊലീസ് പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വാർഡ് തല പ്രതിരോധ സമിതി ഉണ്ടാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.