- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം: കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര വിദഗ്ധ സംഘം; രോഗവ്യാപനം കുറയാതിരിക്കാൻ ഉള്ള സാഹചര്യം വിലയിരുത്തി മാർഗ്ഗനിർദ്ദേശങ്ങൾ
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ തുടരുന്ന കേരളം ഉൾപ്പടെ ആറു സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ അയച്ചു. കേരളത്തിനു പുറമേ അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്‌ഗഡ്, മണിപ്പൂർ എന്നി സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘത്തെ അയച്ചത്.
കോവിഡ് വ്യാപനം വിലയിരുത്തുന്നതിനും രോഗപ്പകർച്ച തടയുന്നതിന് സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ നേരിട്ട് നൽകുന്നതിനുമാണ് കേന്ദ്രസംഘം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എത്തുന്നത്.
സംസ്ഥാനങ്ങളിൽ സന്ദർശിക്കുന്ന കേന്ദ്ര സംഘം രോഗവ്യാപനം കുറയാതിരിക്കാനുള്ള സാഹചര്യങ്ങൾ വിലയിരുത്തും. അതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രണ്ടംഗ കേന്ദ്ര സംഘമാണ് സംസ്ഥാനങ്ങളിൽ സന്ദർശിക്കുന്നത്. പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജെയിൻ ആണ് കേരളത്തിലെത്തുന്ന സംഘത്തിന്റെ ചുമതല.
മറുനാടന് മലയാളി ബ്യൂറോ