- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ നിന്നുള്ളവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം; അതിർത്തികളിൽ പരിശോധനയും കർശനമാക്കി കർണാടക
ബംഗലൂരു : കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് ഇല്ലെന്നുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റ് കർണാടക നിർബന്ധമാക്കി. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ ഫലം കയ്യിൽ കരുതണമെന്നാണ് നിർദ്ദേശം.
കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരും, ഈ സംസ്ഥാനങ്ങളിൽ പോയി മടങ്ങിവരുന്നവരും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതിർത്തികളിൽ പരിശോധന ശക്തമാക്കി.
നേരത്തെ കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയായിരുന്നു. കോവിഡ് രണ്ടാം തരംഗം ദുർബലമായതോടെ കർണാടകയിൽ സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story