- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 43,515 പുതിയ കേസുകളും 750 മരണവും; കോവിഡ് മരണസംഖ്യ രാജ്യത്ത് 51,755 കടന്നു; ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 2,690,831 കടന്നു; മഹാരാഷ്ട്രയിൽ മാത്രം ഇന്ന് 8,493 പേർക്ക് രോഗം; 228 മരണവും; കർണാടകയിൽ മരണസംഖ്യ ഉയരുന്നത് ആശങ്കയിലേക്ക്; തമിഴ്നാട്ടിലും ഒരുദിവസം 140 മരണം; കേരളത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവുമായി രോഗികൾ
ന്യുഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു. ഇന്ന് മാത്രം 43,515 കേസുകൾ കൂടി രജസിറ്റർ ചെയ്തതോടെ കോവിഡ് രോഗികളുടെ എണ്ണം 2,690,831 രോഗികൾ കടന്നു. ഇന്ന് പുതിയതായി 750 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 51,755 കടന്നു. മഹാരാഷ്ട്രയിൽ ഇന്ന് 8,493 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 228 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 11,391 പേർ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,04,358 ആയി. 1,55,268 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4,28,514 പേർ രോഗമുക്തരായപ്പോൾ 20,265 പേരാണ് ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
കർണാടകയിൽ 6317 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 7071 പേർ രോഗമുക്തി നേടി. 115 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,283 ആണ്. ഇതിൽ 80,643 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,48,562 പേർ രോഗമുക്തി നേടി. 4,062 പേർ ഇതുവരെ മരിച്ചു.
തമിഴ്നാട്ടിൽ ഇന്ന് പുതിയതായി 5890 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,43,945 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,83,937 പേർ രോഗമുക്തി നേടി. 54,122 പേരാണ് ചികിത്സയിലുള്ളത്. 5,886 പേർ ഇതുവരെ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ആന്ധ്രപ്രദേശിൽ 6,780 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 7,866 പേർ രോഗമുക്തി നേടി. 82 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടർന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,96,609 ആണ്. ഇതിൽ 84,777 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,09,100 പേർ രോഗമുക്തി നേടി. 2,732 പേർ ഇതുവരെ മരിച്ചു.
കേരളത്തിൽ ഇന്ന് 1725 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രക്കുറിപ്പിൽ അറിയിച്ചു. 1131 പേർ ഇന്ന് രോഗമുക്തി നേടി. കോവിഡ് മൂലമുള്ള 13 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1572 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 94 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം 461, മലപ്പുറം 306, തൃശൂർ 156, ആലപ്പുഴ 139 , പാലക്കാട് 137, എറണാകുളം 129, കാസർഗോഡ് 97, കോട്ടയം 89, കണ്ണൂർ 77, കൊല്ലം 48, കോഴിക്കോട് 46, ഇടുക്കി 23, വയനാട് 15, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂർ പൈസക്കരി സ്വദേശി വർഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രൻ (75), ഓഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസർഗോഡ് വോർക്കാടി സ്വദേശിനി അസ്മ (38), ഓഗസ്റ്റ് 10ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ഓഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യൻ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെൽവരാജ് (58), കാസർഗോഡ് ബേക്കൽ സ്വദേശി രമേശൻ (47), ഓഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ഓഗസ്റ്റ് 14 ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ഓഗസ്റ്റ് 16ന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ഓഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
1572 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 94 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 435, മലപ്പുറം 285, തൃശൂർ 144, പാലക്കാട് 124, എറണാകുളം 123, ആലപ്പുഴ 122 , കാസർഗോഡ് 90, കോട്ടയം 81, കണ്ണൂർ 61, കൊല്ലം 45, കോഴിക്കോട് 33, ഇടുക്കി 14, വയനാട് 13, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
31 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 15, കണ്ണൂർ 5, തൃശൂർ, മലപ്പുറം 3 വീതം, കോഴിക്കോട് 2, എറണാകുളം, പാലക്കാട്, കാസർഗോഡ് ഒന്ന് വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 2 ഡി.എസ്.സി. ജിവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 270, കാസർഗോഡ് 170, മലപ്പുറം 130, ആലപ്പുഴ 110, കൊല്ലം 89, കോഴിക്കോട് 76, എറണാകുളം 63, പാലക്കാട് 53, കോട്ടയം 46, തൃശൂർ 42, പത്തനംതിട്ട 32, കണ്ണൂർ 22, ഇടുക്കി 15, വയനാട് 13 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. ഇതോടെ 15,890 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,029 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,50,332 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,697 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,49,766 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
മറുനാടന് ഡെസ്ക്