ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,956 പേർ രോഗ മുക്തി നേടി. 197 പേർ മരിച്ചു.

ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

ഇതോടെ ആകെ രോഗികളുടെ എണ്ണം 1,15,99,130 ആയി. 1,11,30,288 പേർക്കാണ് രോഗ മുക്തി. നിലവിൽ 3,09,087 ആക്ടീവ് കേസുകൾ. ആകെ മരണം 1,59,755. ഇതുവരെയായി 4,46,03,841 പേർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തി.