തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവർത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചത്. 299 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിൻ കുത്തിവയ്‌പ്പ് ഉണ്ടായിരുന്നത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ (35) വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 34, ഇടുക്കി 19, കണ്ണൂർ 35, കാസർഗോഡ് 5, കൊല്ലം 10, കോട്ടയം 25, കോഴിക്കോട് 21, മലപ്പുറം 15, പാലക്കാട് 25, പത്തനംതിട്ട 21, തിരുവനന്തപുരം 20, തൃശൂർ 33, വയനാട് 15 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (551) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 11, എറണാകുളം 551, തിരുവനന്തപുരം 240 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,33,717 ആരോഗ്യ പ്രവർത്തകരമാണ് വാക്സിൻ സ്വീകരിച്ചത്.

തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മുന്നണി പോരാളികൾ (1336) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 808, എറണാകുളം 1152, ഇടുക്കി 662, കണ്ണൂർ 561, കാസർഗോഡ് 259, കൊല്ലം 314, കോട്ടയം 949, കോഴിക്കോട് 1026, മലപ്പുറം 832, പാലക്കാട് 776, പത്തനംതിട്ട 776, തിരുവനന്തപുരം 512, തൃശൂർ 1336, വയനാട് 863 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 16,236 മുന്നണി പോരാളികളാണ് വാക്സിൻ സ്വീകരിച്ചത്.