തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതൽ വാക്സിൻ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റുജില്ലകളിലേക്കും വാക്സിൻ വിതരണം ചെയ്യും.

അതിനിടെ സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കരുതൽ ശേഖരമായി 510 മെട്രിക് ടൺ ഓക്സിജൻ ഉണ്ടെന്ന് യോഗം വിലയിരുത്തി. കരുതൽ ശേഖരം ആയിരം മെട്രിക് ടണ്ണായി ഉയർത്തുന്നതിന്റെ സാധ്യതകൾ യോഗം ചർച്ചചെയ്തു.

ഈ മാസം 22ന് ആറര ലക്ഷം ഡോസ് വാക്സിൻ കേരളത്തിലേക്ക് എത്തിയിരുന്നു. അഞ്ചര ലക്ഷം കൊവീഷീൽഡും ഒരുലക്ഷം കൊവാക്സിനുമാണെത്തിയത്. തിരുവനന്തപുരം റീജിയണിന് രണ്ടരലക്ഷം കൊവീഷീഡും ഒരു ലക്ഷം കൊവാക്സിനും നൽകിയിരുന്നു.കൊച്ചി, കോഴിക്കോട് റീജിയണുകൾക്ക് ഒന്നര ലക്ഷം വീതം കൊവീഷീൽഡും കൈമാറിയിരുന്നു. വിമാനം വഴിയാണ് വാക്‌സിൻ വന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടരലക്ഷം വാക്‌സിൻ കൂടി വാക്‌സിൻ കൂടി കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.