- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങിയ 3.50 ലക്ഷം കോവിഡ് വാക്സിൻ എത്തി; കൂടുതൽ വാക്സിൻ ഉടൻ എത്തും
കൊച്ചി: സംസ്ഥാന സർക്കാർ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്സിൻ കേരളത്തിലെത്തി. 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ വാക്‌സിൻ നൽകില്ലെന്നാണ് കേന്ദ്രസർക്കാർ സമീപനം. എന്നാൽ ഈ വിഭാഗത്തിലുള്ളവർക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
സൗജന്യ വാക്‌സിനേഷൻ യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കോവിഡ് വാക്സിൻ കേരളം കമ്പനികളിൽ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതിന്റെ ഭാഗമായി ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് തീരുമാനിച്ചത്. ഇന്നെത്തിയ വാക്‌സിന് പുറമെ കൂടുതൽ വാക്സിൻ ഉടൻ എത്തും.
മറുനാടന് മലയാളി ബ്യൂറോ
Next Story