തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫ് ഉൾപ്പെടെ സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി കോവിഡ് വാക്‌സിൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 16 നു ശേഷം സെക്രട്ടേറിയറ്റിൽ കൂടുതൽ ജീവനക്കാർ എത്തേണ്ടി വരും. അതിനാൽ ജീവനക്കാർക്ക് വാക്‌സിനേഷന് മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് ഭീഷണിയിൽ നിന്നു കേരളം മെല്ലെ മോചിതമാകുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കുറവുണ്ട്. ആശുപത്രികളിലെ തിരക്കും കുറയുന്നുണ്ട്. രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുന്‌പോൾ മരണനിരക്കും കുറച്ചു നിർത്താനായെന്നും അദ്ദേഹം പറഞ്ഞു.