മുംബൈ: മുംബൈയിലും കൊൽക്കത്തയിലും വ്യാജ കോവിഡ് വാക്സിൻ നൽകി നടന്നത് വൻതട്ടിപ്പ്. മുംബൈയിൽ 2000ത്തോളം പേരും കൊൽക്കത്തയിൽ 500 പേരും വ്യാജ വാക്സിൻ കുത്തിവെപ്പിന് വിധേയരായി. വികലാംഗകർ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ ഉൾപ്പെടും.

വ്യാജ വാക്സിനേഷൻ ക്യാമ്പ് നടത്തി കോവിഡ് വാക്സിനാണെന്ന് ധരിപ്പിച്ച് ആളുകളിൽ കുത്തിവെച്ചത് ഉപ്പു വെള്ളമായിരിക്കാമെന്ന് മുംബൈ പൊലീസ് പറഞ്ഞു. കേസിൽ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 10 പേർ മുംബൈയിൽ അറസ്റ്റിലായി.

കൊൽക്കത്തയിൽ വ്യാജ വാക്സിൻ സ്വീകരിച്ച 500 പേരിൽ 250ഓളം പേർ വികലാംഗകരും ട്രാൻസ്ജെൻഡറുകളുമാണ്. തട്ടിപ്പ് നടത്തിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാജ കോവിഷീൽഡ് സ്റ്റിക്കർ ഒട്ടിച്ച വാക്സിൻ ബോട്ടിലുകളാണ് തട്ടിപ്പുകാരിൽ നിന്ന് പിടിച്ചെടുത്തതെന്നും കൊൽക്കത്ത പൊലീസ് അറിയിച്ചു.