കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ. ഇതുവരെ ജില്ലയിൽ ആകെ 18,32,065 പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14,71,152 പേർ ആദ്യ ഡോസ് സ്വീകരിച്ചു. 3,60,913 പേർ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു. ഇന്ന് സർക്കാർ തെരഞ്ഞെടുത്ത 125 വാക്സിനേഷൻ കേന്ദ്രങ്ങളിലും 10 സ്വകാര്യ കേന്ദ്രങ്ങളിലും ജനങ്ങൾക്ക് വാക്സിൻ ലഭ്യമായി.

ജില്ലാ മൊബൈൽ ടീമിന്റെ നേതൃത്വത്തിൽ ഇതുവരെ ആകെ 147 കെയർ ഹോമുകളിലായി 5545 പേർ വാക്സിൻ സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ നടത്തിയ 37 മെഗാ ക്യാമ്പുകളിലായി 8930 പേർ വാക്സിൻ സ്വീകരിച്ചു. 15 വാക്സിനേഷൻ ക്യാമ്പുകളാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സംഘടിപ്പിച്ചത്. ഇതിൽ 3671 തൊഴിലാളികൾ വാക്സിൻ സ്വീകരിച്ചു