തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊച്ചിയിൽ 1,48,690 ഡോസ് വാക്സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 1,28,500 ഡോസ് വാക്സിൻ രാത്രിയോടെ എത്തുന്നതാണ്.

ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,14,53,120 ഡോസ് കോവിഷീൽഡ് വാക്സിനും 13,63,230 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,28,16,350 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്.

സംസ്ഥാനത്താകെ ഒന്നും രണ്ടും ഡോസ് ചേർത്ത് 1,51,18,109 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,13,54,565 പേർക്ക് ഒന്നാം ഡോസ് വാക്സിനും 37,63,544 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.