തിരുവനന്തപുരം: സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊച്ചിയിൽ 1,96,500 ഡോസ് വാക്സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ കൊച്ചിയിൽ വ്യാഴാഴ്ച 1,50,000 ഡോസ് വാക്സിൻ കൂടി എത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 1,21,130 പേർക്കാണ് വാക്സിൻ നൽകിയത്. 1,078 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,64,80,135 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,19,14,025 പേർക്ക് ഒന്നാം ഡോസ് വാക്സിനും 45,66,110 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.