തിരുവനന്തപുരം: സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 5,18,290 ഡോസ് കോവിഷീൽഡ് വാക്സിനും 36,100 കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്സിനും എറണാകുളത്ത് 1,37,310 ഡോസ് വാക്സിനും, കോഴിക്കോട് 93,380 ഡോസ് വാക്സിനുമാണ് എത്തിയത്. ഇതുകൂടാതെ തിരുവനന്തപുരത്ത് 36,100 ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1,47,876 പേർക്കാണ് വാക്സിൻ നൽകിയത്. 949 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,66,14,344 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,19,69,849 പേർക്ക് ഒന്നാം ഡോസ് വാക്സിനും 46,44,495 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്.