തിരുവനന്തപുരം: സംസ്ഥാനത്തിന് 3,61,440 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും 1,61,440 ഡോസ് കോവാക്സിനുമാണ് ഇന്നലെ ലഭ്യമായത്. തിരുവനന്തപുരത്ത് 68,000, എറണാകുളത്ത് 78,000, കോഴിക്കോട് 54,000 എന്നിങ്ങനെ ഡോസ് കോവീഷിൽഡ് വാക്സിനാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 55,000, എറണാകുളത്ത് 62,940, കോഴിക്കോട് 43,500 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. ലഭ്യമായ വാക്സിൻ വിതരണ കേന്ദ്രങ്ങളിലെത്തിച്ചതായും മന്ത്രി വ്യക്തമാക്കി.

ഇന്ന് 1,87,504 പേർക്കാണ് വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,13,01,782 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,50,32,333 പേർക്ക് ഒന്നാം ഡോസ് വാക്സിനും 62,69,449 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 42.81 ശതമാനം പേർക്ക് ഒന്നാം ഡോസും 17.86 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്