- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തിന് ഇരട്ട നേട്ടം: ആകെ വാക്സിനേഷൻ 3 കോടി ഡോസ്; ഏറ്റവും ഉയർന്ന പ്രതിദിന വാക്സിനേഷൻ; 7.38 ലക്ഷം പേർക്ക് ഇന്ന് വാക്സിൻ നൽകി
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ ചരിത്രത്തിൽ ഇന്ന് രണ്ട് നേട്ടങ്ങൾ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്സിൻ നൽകാനായി. അതിൽ 2,19,86,464 പേർക്ക് ഒന്നാം ഡോസ് വാക്സിനും 83,36,230 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. പ്രതിദിന വാക്സിനേഷൻ നൽകിയവരുടെ എണ്ണത്തിലും റെക്കോർഡ് ദിനമാണ്. ഇന്ന് മാത്രം 7,37,940 പേർക്കാണ് വാക്സിൻ നൽകിയത്. ഇതിന് മുമ്പ് മൂന്ന് ദിവസം 5 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകാനായി. ജൂലൈ 30ന് 5,15,244 ഓഗസ്റ്റ് 13ന് 5,60,515, ഓഗസ്റ്റ് 14ന് 5,28,321 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളിൽ വാക്സിൻ നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
18 വയസിന് മുകളിലുള്ള 76.61 ശതമാനം പേർക്ക് ആദ്യ ഡോസും 29.05 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 62.11 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും 23.55 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.
സ്ത്രീകളാണ് പുരുഷന്മാരെക്കാർ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകളുടെ വാക്സിനേഷൻ 1,57,00,557 ഡോസും പുരുഷന്മാരുടെ വാക്സിനേഷൻ 1,46,15,262 ഡോസുമാണ്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 86 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഈ മാസത്തിൽ തന്നെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. അതിനായി കൂടുതൽ വാക്സിൻ ലഭ്യമാകണം.
വാക്സിൻ ക്ഷാമമാണ് കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷനിൽ തടസം ഉണ്ടാകാൻ കാരണം. ലഭ്യമായ വാക്സിൻ പരമാവധി പേർക്ക് എത്രയും വേഗം നൽകാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം 10 ലക്ഷം ഡോസ് വാക്സിൻ വന്നതോടെ വാക്സിനേഷൻ ശക്തിപ്പെടുത്തി. ഇന്ന് 31,060 ഡോസ് കോവാക്സിൻ കൂടി തിരുവനന്തപുരത്ത് ലഭ്യമായി.
മറുനാടന് മലയാളി ബ്യൂറോ