തിരുവനന്തപുരം: സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 8 ലക്ഷം കോവിഷീൽഡ് വാക്സിനും 1,55,290 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 2,71,000, എറണാകുളത്ത് 3,14,500, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനാണ് ലഭ്യമായത്. കോവാക്സിൻ തിരുവനന്തപുരത്താണ് ലഭിച്ചത്.

ലഭ്യമായ വാക്സിൻ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിൻ എത്തിച്ചേരുന്ന മുറയ്ക്ക് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.