തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,44,030 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1939 വാക്സിൻ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. അതിൽ 1555 സർക്കാർ കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് 4 ദിവസം 5 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകാനായി. ജൂലൈ 30ന് 5,15,244 ഓഗസ്റ്റ് 13ന് 5,60,515, ഓഗസ്റ്റ് 14ന് 5,28,321, സെപ്റ്റംബർ 7ന് 7,78,626 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളിൽ വാക്സിൻ നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവരെ ആകെ ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ 3,14,17,773 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 2,26,24,309 പേർക്ക് ഒന്നാം ഡോസ് വാക്സിനും 87,93,464 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. ഇതോടെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 78.83 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും 30.64 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 63.91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും 24.84 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.