തിരുവനന്തപുരം:സംസ്ഥാനത്തിന് 6,94,210 ഡോസ് വാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 2,91,000, എറണാകുളത്ത് 1,80,210, കോഴിക്കോട് 2,23,000 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിൻ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു.

സംസ്ഥാനത്ത് ഇന്നലെ 4,76,603 പേർക്കാണ് വാക്സിൻ നൽകിയത്. 1528 സർക്കാർ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1904 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.