- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇന്ന് വാക്സിനേഷൻ 5 ലക്ഷം കഴിഞ്ഞു; ജനസംഖ്യയുടെ 81.46 ശതമാനം പേർക്ക് ഒരുഡോസ് വാക്സിൻ നൽകി എന്നും ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,19,484 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1553 സർക്കാർ കേന്ദ്രങ്ങളും 355 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1908 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് 5 ദിവസം 5 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകാനായി. ജൂലൈ 30ന് 5,15,244 ഓഗസ്റ്റ് 13ന് 5,60,515, ഓഗസ്റ്റ് 14ന് 5,28,321, സെപ്റ്റംബർ 7ന് 7,78,626, സെപ്റ്റംബർ 10ന് 6,66,936 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളിൽ വാക്സിൻ നൽകിയത്.
വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 81.46 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും(2,33,78,263) 33.06 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (94,89,321) നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,28,67,584 ഡോസ് വാക്സിൻ നൽകാനായെന്നും മന്ത്രി വ്യക്തമാക്കി.
Next Story