- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനേഷൻ ആദ്യ ഡോസ് ലക്ഷ്യത്തിലേക്ക്; 93 ശതമാനവും കഴിഞ്ഞ് മുന്നോട്ട്; സംസ്ഥാനത്ത് 5 ലക്ഷം ഡോസ് വാക്സിൻ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേർക്ക് (2,48,81,688) ആദ്യ ഡോസും 43.14 ശതമാനം പേർക്ക് (1,15,23,278) രണ്ടാം ഡോസും നൽകിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,64,04,946 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേർക്ക് 3 മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതി. അതിനാൽ ഇനി എട്ട് ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഉടൻ തന്നെ കോവിൻ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തോ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
45 വയസിൽ കൂടുതൽ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസും 61 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിൻ എടുത്തു. ആരോഗ്യ പ്രവർത്തകരിൽ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളിൽ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. 18നും 44നും ഇടയ്ക്ക് പ്രായമുള്ളവരിൽ 80 ശതമാനം പേർ ആദ്യ ഡോസും 18 ശതമാനം പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകൾ 1,88,71,205 ഡോസ് വാക്സിനും പുരുഷന്മാർ 1,75,24,970 ഡോസ് വാക്സിനുമാണെടുത്തത്.
ഇന്ന് 1698 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. അതിൽ 1408 സർക്കാർ കേന്ദ്രങ്ങളും 290 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരം 1,69,300, എറണാകുളം 1,96,830, കോഴിക്കോട് 1,33,870 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്.
മറുനാടന് മലയാളി ബ്യൂറോ