- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസംഖ്യയുടെ 95 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും 52.5 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും; ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ ഉള്ള സംസ്ഥാനം കേരളം എന്നും മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,53,65,583), 52.5 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (1,40,25,217) നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,03,400).
പുതിയ റിപ്പോർട്ട് പ്രകാരം, 7545 പുതിയ രോഗികളിൽ 6368 പേർ വാക്സിനേഷന് അർഹരായിരുന്നു. ഇവരിൽ 1456 പേർ ഒരു ഡോസ് വാക്സിനും 2843 പേർ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാൽ 2069 പേർക്ക് വാക്സിൻ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഒക്ടോബർ 27 മുതൽ നവംബർ 2 വരെയുള്ള കാലയളവിൽ, ശരാശരി 77,516 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 1.5 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 9278 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 15 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.
നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 17 ശതമാനം, 10 ശതമാനം, 32 ശതമാനം, 11 ശതമാനം, 10 ശതമാനം, 13 ശതമാനം കുറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ