- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗമാരക്കാർക്ക് കോവിഡ് വാക്സിൻ: രജിസ്‌ട്രേഷൻ ജനുവരി ഒന്നുമുതൽ തുടങ്ങും; ആധാർ കാർഡ് ഉപയോഗിച്ചു കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം; ആധാർ കാർഡോ മറ്റ് ഐഡന്റിറ്റി കാർഡോ ഇല്ലാത്തവർക്കായി സ്റ്റുഡന്റ് ഐഡി കാർഡ് സംവിധാനവും ഏർപ്പെടുത്തി
ന്യൂഡൽഹി: രാജ്യത്തെ കൗമാരക്കാർക്ക് കോവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ജനുവരിമ മാസം ഒന്നാം തിയ്യതീ മുതൽ തുടങ്ങും. ആധാർ കാർഡ് ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ആധാർ കാർഡോ മറ്റ് ഐഡന്റിറ്റി കാർഡോ ഇല്ലാത്തവർക്കായി സ്റ്റുഡന്റ് ഐഡി കാർഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കോവിൻ പ്ലാറ്റ്‌ഫോം തലവൻ ഡോ. ആർ എസ് ശർമ്മ അറിയിച്ചു.
15 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ജനുവരി മൂന്നു മുതലാണ് കുട്ടികൾക്ക് വാക്സിൻ നൽകുക. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നു മോദി പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണും രാജ്യത്ത് വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് കൗമാരക്കാർക്ക് കൂടി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
15 നും 18 നും ഇടയിൽ പ്രായമുള്ള 7.4 കോടി കുട്ടികൾ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. അതേസമയം കൊച്ചു കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
അതേസമയം കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നു പുറത്തിറക്കിയേക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപതു മാസം പിന്നിട്ടവർക്കായിരിക്കും കരുതൽ ഡോസ് എന്ന ബൂസ്റ്റർ ഡോസ് നൽകുകയെന്നാണ് സൂചന.
ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും ജനുവരി പത്തു മുതൽ കരുതൽ ഡോസ് നൽകിത്തുടങ്ങുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അറുപതു വയസ്സിനു മുകളിലുള്ള, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും കരുതൽ ഡോസിന് അർഹതുണ്ടാവും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാവർക്കും മൂന്നാം ഡോസ് നൽകേണ്ട കാര്യമില്ലെന്നാണ്, ഇതുവരെയുള്ള ഗവേഷണ ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അധികൃതർ പറയുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപതു മുതൽ 12 മാസം വരെ പൂർത്തിയാക്കിയവർക്ക് അധിക ഡോസ് നൽകാം. മാർഗ നിർദേശങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന് ഡെസ്ക്