- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമ്പൂർണ്ണ വാക്സിനേഷൻ ലക്ഷ്യമിട്ട് ബീഹാർ; ദുർഗ്ഗാപൂജ വേദിയിലും വാക്സിൻ വിതരണം നടത്തി; സംസ്ഥാനത്ത് നിലവിൽ 37 സജീവ കേസുകൾ മാത്രം
പട്ന: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദുർഗ്ഗാപൂജ വേദിയിൽ വാക്സിൻ വിതരണം നടത്തി ബീഹാർ സർക്കാർ. പൂജയിൽ പങ്കെടുക്കുന്ന അർഹരായ എല്ലാ ആളുകൾക്കും പൂജ വേദിയിൽ പ്രതിരോധ കുത്തിവയ്‌പ്പ് നൽകി വരുന്നു.
'കൊറോണ മഹാമാരിയെ പ്രതിരോധിക്കാനും ഉത്സവകാലങ്ങളിൽ രോഗ വ്യാപനം കുറയ്ക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വാക്സിൻ യജ്ഞം സംഘടിപ്പിക്കുന്നതിലൂടെ അർഹരായ എല്ലാ ആളുകൾക്കും കുത്തിവയ്‌പ്പ് നൽകാൻ സാധിക്കുന്നു' സംസ്ഥാന ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു.
ദുർഗ്ഗാപൂജയിൽ പങ്കെടുക്കുന്നവർ കർശനമായും കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. ബീഹാറിൽ ഇന്ന് ആറ് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ 37 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
ന്യൂസ് ഡെസ്ക്
Next Story