ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്സിൻ ഡോസ് 63 കോടി (63,00,67,629) പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 65 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

ഇതുവരെ 48.53 കോടി പേർക്ക് ആദ്യ ഡോസ് വാക്സിനും 14.46 കോടി പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് വിതരണം ചെയ്തത്. ഓരോ സംസ്ഥാനങ്ങളിലേയും വാക്സിനേഷൻ നടപടികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.