- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ പതിനെട്ട് ശതമാനം പേർ വാക്സിനേഷൻ പൂർത്തീകരിച്ചു; 58 ശതമാനം പേർ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു; വാക്സിനേഷൻ ഡ്രൈവ് വിവരങ്ങൾ
ന്യൂഡൽഹി: രാജ്യത്തെ പതിനെട്ട് ശതമാനം പേർ കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അൻപത്തെട്ട് ശതമാനം പേർ വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചതായും കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
കഴിഞ്ഞ നാലുമാസത്തെ ദേശീയ കോവിഡ് വാക്സിനേഷൻ ഡ്രൈവ് രേഖകളാണ് മന്ത്രാലയം പുറത്തുവിട്ടത്. അതേസമയം കോവിഡ് വാക്സിനേഷൻ എടുക്കുന്നതിലൂടെ ഗുരുതര കോവിഡ് ബാധയും മരണവും നൂറുശതമാനത്തിനോടടുത്ത് കുറയുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യക്തമാക്കി.
ഏപ്രിൽ 18 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ വാക്സിനേഷൻ സംബന്ധിച്ച് പുറത്തുവന്ന കണക്കുകളാണ് ഗുരുതര കൊവിഡിൽ നിന്നും മരണത്തിൽ നിന്നും ആദ്യഡോസ്വാക്സിൻ തൊണ്ണൂറ്റിയാറുശതമാനം പ്രതിരോധം നല്കുന്നതായാണ് കണ്ടെത്തിയത്.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ തൊണ്ണൂറ്റിയേഴ് ശതമാനവും കോവിഡ് മരണത്തെയും ഗുരുതരരോഗബാധയേയും ഫലപ്രദമായി പ്രതിരോധിക്കുന്നതായും ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. തൊണ്ണൂറ്റിയഞ്ച് ശതമാനം പേർക്കും വാക്സിൻ എടുത്ത ശേഷം ഇത്തരം പ്രതിരോധം പ്രാപ്തമാകുന്നതായി ബൽറാം ഭാർഗവ ചൂണ്ടിക്കാണിക്കുന്നു.
എല്ലാപ്രായത്തിലുള്ളവർക്കും വാക്സിനേഷൻ ഗുരുതരകൊവിഡിൽ നിന്നും മരണത്തിൽ നിന്നും ഒരു പരിധിവരെ പ്രതിരോധം തീർക്കാൻ പര്യാപ്തമാണ്. വാക്സിന് ശേഷവും രോഗം പിടിപ്പെട്ടവരുടെ കണക്കുകൾ ഐസിഎംആർ ശേഖരിച്ചുവരുന്നതായും ഭാർഗവ വ്യക്തമാക്കി.
എന്നാൽ വാക്സിനുകൾ രോഗങ്ങളെ വലിയൊരളവിൽ പ്രതിരോധിക്കുന്നവയാണ് അല്ലാതെ രോഗത്തെ പൂർണ്ണമായി പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്നും ഭാർഗവ സൂചിപ്പിച്ചു. അതുകൊണ്ട് തന്നെ മാസ്‌ക്കുകളും കോവിഡ് നിയമങ്ങളും പാലിക്കാൻ വാക്സിൻ സ്വീകരിച്ചാലും എല്ലാവരും നിർബന്ധിതരാവണമെന്നും ഭാർഗവ മുന്നറിയിപ്പ് നല്കി.
ന്യൂസ് ഡെസ്ക്