- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വാക്സിനേഷൻ നൂറ് കോടിയിലേക്ക്; വാക്സിനേഷൻ ഗീതം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷൻ നൂറ് കോടിയിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ വാക്സിനേഷൻ ഗീതം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ. പ്രശസ്ത സംഗീത സംവിധായകൻകൈലാഷ് ഖേർ പാടിയ ഭാരത് കാ ടികാകരൺ എന്ന ഗാനമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. 3.30 മിനിറ്റ് ഗാനം ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രി പങ്കുവെച്ചത്.
കൊറോണ മഹാമാരിക്കെതിരെ പോരാടാനുള്ള സർക്കാരിന്റെ സമഗ്ര സമീപനത്തിന്റെ ഫലമാണ് വാക്സിനേഷൻ ഗാനം എന്ന് മാൻസുഖ് മാണ്ഡവ്യ പറഞ്ഞു. വാക്സിനേഷൻ ആശങ്ക ഇല്ലാതാക്കുന്നതിനായി പെട്രോളിയം മന്ത്രാലയമാണ് ഗാനം എന്ന ആശയം ഉന്നയിച്ചത്. കൊറോണ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഈ ഗാനം ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
टीके से बचा है देश टीके से
- Dr Mansukh Mandaviya (@mansukhmandviya) October 16, 2021
टीके से बचेगा देश टीके से....#BharatKaTikakaran pic.twitter.com/aXfB8n65J7
Next Story