- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ കോവിഡ് വാക്സിനേഷൻ മൂന്ന് കോടി ഡോസ് കവിഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് മൂന്ന് കോടി ഡോസ് കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം. തിങ്കളാഴ്ചയോടെ 30,001,441 ഡോസ് കുത്തിവെയ്പ്പാണ് രാജ്യത്താകെ നടന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 796 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 557 പേരാണ് രോഗമുക്തി നേടിയതെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യവ്യാപകമായി 11 മരണങ്ങൾ ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 87,868 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,34,312 ആയി. ഇതിൽ 5,15,539 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,345 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,428 ആയി കുറഞ്ഞു. ഇതിൽ 1,393 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.5 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 142, റിയാദ് 134, കിഴക്കൻ പ്രവിശ്യ 132, ജീസാൻ 83, അസീർ 74, അൽഖസീം 71, മദീന 43, നജ്റാൻ 39, ഹായിൽ 38, അൽബാഹ 11, വടക്കൻ അതിർത്തി മേഖല 11, തബൂക്ക് 10, അൽജൗഫ് 11.
ന്യൂസ് ഡെസ്ക്