- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ എത്തിയതുകൊണ്ട് ആഘോഷിക്കാം എന്ന് കരുതേണ്ട; വർഷങ്ങളോളം മാസ്‌ക് നിർബന്ധം; മെഡിക്കൽ വിദഗ്ദന്റെ വാദത്തിനിടെ ഇടപെട്ട് എല്ലാം ശരിയാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; കോവിഡ് വാക്സിൻ കൊണ്ടും നിയന്ത്രണങ്ങൾക്ക് അറുതിയുണ്ടാവില്ലെന്ന് ബോറിസിന്റെ മുന്നറിയിപ്പ്
ലണ്ടൻ: ആ നല്ല നാളുകളിലെ സ്വാതന്ത്ര്യം ഇനിയും വർഷങ്ങളോളം ഒരു ഓർമ്മ മാത്രമായിരിക്കും. മനസ്സിന് കുളിർമ്മ പകരാൻ, പ്രിയപ്പെട്ടവരുടെ പുഞ്ചിരിയൊന്നു കാണാൻ നമുക്ക് ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. കോവിഡ് വാക്സിൻ എടുത്താലും മാസ്‌ക് നിർബന്ധമായും ധരിക്കേണ്ടി വരും എന്നാണ് ഇംഗ്ലണ്ടിലെഡെപ്യുട്ടി മെഡിക്കൽ ഓഫീസർ പറയുന്നത്.വിദൂര പൂർവ്വ ദേശങ്ങളിലേത് പോലെ മുഖാവരണം ഇനി ലോകത്തിലെ എല്ലാ ഭാഗങ്ങളിലേയും മനുഷ്യരുടെ വസ്ത്രധാരണത്തിന്റെ ഭാഗമാകാൻ പോവുകയാണ്.
ഫേസ്മാസ്‌ക് വലിച്ചെറിയാൻ, ഹാൻഡ് സാനിറ്റൈസറിന്റെ ഉപയോഗം നിർത്താൻ, നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് വലിയ പാർട്ടികൾ നടത്താൻ,നമുക്ക് ഇനിയും വർഷങ്ങൾ കാക്കേണ്ടതായി വരും എന്നാണ് പ്രൊഫസർ ജോനാഥൻ വാൻ-ടാം പറയുന്നത്. ഒരു പ്രതിരോധ മരുന്നോടെ കൊറോണയ്ക്കെതിരായ യുദ്ധം ജയിക്കുന്നില്ല എന്നർത്ഥം. എന്നാൽ, ഈ വാക്കുകൾ തുടരാൻ അനുവദിക്കാതെ, എത്രയും പെട്ടെന്ന് പഴയ നാളുകൾ തിരിച്ചുവരുമെന്ന് ആശ്വാസവാക്കുകളുമായി ബോറിസ് ജോൺസൺ ഇടപെട്ടു.
എന്നാൽ, ഇതോടെ കൊറോണക്കെതിരായ യുദ്ധം അവസാനിക്കുന്നില്ല എന്ന വസ്തുത ബോറിസ് ജോൺസനും സമ്മതിച്ചു. ഇതുവരെ തുടർന്ന ശ്രദ്ധയും ജാഗ്രതയും ഇനിയും തുടരേണ്ടതുണ്ട്. ഫൈസർ വാക്സിന്റെ ആദ്യ ഘടു അടുത്ത ആഴ്‌ച്ച ബ്രിട്ടനിൽ എത്താനിരിക്കെയാണ് ഈ പ്രസ്താവനകൾ ഉണ്ടായത്. 8 ലക്ഷം ഡോസുകളായിരിക്കും ആദ്യ ഘടുവിൽ ഉണ്ടായിരിക്കുക. 21 ദിവസം കൊണ്ടാണ് ഇത് അർഹതയുള്ളവർക്ക് കൊടുത്തു തീർക്കുക. കെയർ ഹോം അന്തേവാസികൾ, കെയർഹോം ജീവനക്കാർ, എൻ എച്ച് എസ് ജീവനക്കാർ, പ്രായമുള്ളവർ എന്നിവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.
വാക്സിൻ കണ്ടുപിടിച്ചത് മഹത്തായ ഒരു നേട്ടമാണെന്നും അതിൽ ഒരുപാട് സന്തോഷിക്കുന്നു എന്നും പറഞ്ഞ പ്രൊഫസർ വാൻ-ടാം, പക്ഷെ ഇതുകൊണ്ട് കോവിഡ് 19 എന്ന മഹാമാരിയെ എന്നന്നേക്കുമായി ഇല്ലാതെയാക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും നൽകി. ഫ്ളൂ പോലെ ഇതും കാലാകാലങ്ങളിൽ വന്നും പോയും കൊണ്ടിരിക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം നംബർ 10 ൽ പത്രസമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്.
അതേസമയം, മറ്റുള്ളവരെല്ലാം വാക്സിൻ എടുത്താൽ തനിക്കും സുരക്ഷയാണെന്ന ചിന്തയിൽ വാക്സിൻ എടുക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കരുതെന്നും വാൻടാം ഓർമ്മിപ്പിച്ചു. സുരക്ഷ ആവശ്യമെങ്കിൽ വാക്സിൻ എടുക്കുക തന്നെ വേണം, അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്