- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണയെ തുരത്താൻ വാക്സിനായി കാത്തിരിപ്പ് തുടരുന്നു; രാജ്യം പ്രതീക്ഷിക്കുന്നത് ആറ് വാക്സിനുകൾ; മുന്നിലെത്തുക കോവിഷീൽഡെന്ന് സൂചന; അതിവേഗം അംഗീകാരം നൽകിയാൽ വാക്സിൻ ഈ മാസം അവസാനത്തോടെ
ന്യൂഡൽഹി: കൊറോണ വ്യാപനത്തിൽ ആശങ്കകൾ നിലനിൽക്കെ കൊറോണ വാക്സിനായി രാജ്യം കാത്തിരിപ്പ് തുടരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ കോവിഡ് വാക്സീൻ ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും ഇന്ത്യ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പരീക്ഷണ റിപ്പോർട്ട് ഇനിയുമായിട്ടില്ല.
ഈ മാസം 10നുള്ളിൽ ഇടക്കാല റിപ്പോർട്ട് സഹിതം അംഗീകാരത്തിനായി അപേക്ഷ നൽകാൻ കഴിയുമെന്നാണ് ഉൽപാദന കരാറുള്ള പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു (ഡിസിജിഐ) കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നൽകേണ്ടത്. വാക്സീന് അതിവേഗം അംഗീകാരം നൽകിയ ബ്രിട്ടന്റെ മാതൃക പിന്തുടർന്നാൽ ഈ മാസാവസാനം ഇന്ത്യയിലും ലഭ്യമായേക്കും.
ആദ്യമെത്തുക കോവിഷീൽഡ്
ബ്രിട്ടിഷ് സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡാണ് ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്ന ഒരു വാസ്‌കിൻ. മൂന്നാംഘട്ട പരീക്ഷണത്തിൽ 70 ശതമാനം ഫലപ്രാപ്തിയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയിൽ: ഉൽപാദന- പരീക്ഷണ കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് മൂന്നാംഘട്ട പരീക്ഷണത്തിന്റെ അവസാന വക്കിലാണ് നിലവിലുള്ളത്. ഇതുവരെ 1600 വൊളന്റിയർമാർക്കു 2 വീതം ഡോസ് നൽകിക്കഴിഞ്ഞു. അടിയന്തര അനുമതിക്കായി 10ന് മുൻപ് ഡിസിജിഐയെ സമീപിക്കും. വിദേശത്തെ പരീക്ഷണത്തിൽ 70% ഫലം കണ്ടെത്തിയതു കാര്യങ്ങൾ എളുപ്പമാക്കും. വാക്സീൻ ഉൽപാദനം നേരത്തേ തന്നെ നടത്തുന്നതിനാൽ വിതരണം വൈകില്ല.
കോവാക്സീൻ - ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ മൂന്നാംഘട്ടം പരീക്ഷണത്തിലൂടെ പുരോഗമിക്കുകയാണ്. ഹൈദരാബാദിലെ ഭാരത് ബയോടെകാണ് വാക്സിൻ വികസിപ്പിച്ചത്. 22 ഇടങ്ങളിലായി 26,000 പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. ആദ്യ 2 പരീക്ഷണത്തിലും 60% ഫലം രേഖപ്പെടുത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരിയോടെ പരീക്ഷണം പൂർത്തിയാക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
സ്പുട്നിക് 5 - റഷ്യയിൽ വികസിപ്പിച്ച സ്പുട്നികം പ്രതീക്ഷ നൽകുന്നു. രണ്ടാം ഘട്ട പരിക്ഷണത്തിൽ 90 ശതമാനം ഫലപ്രാപ്തിയാണ് രേഖപ്പെടുത്തിയത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസിനാണ് 2, 3 ഘട്ട ട്രയലിന്റെ ചുമതല. ഹെറ്റിറോയ്ക്കാണ് ഉൽപാദന കരാർ ലഭിച്ചിരിക്കുന്നത്. ഒക്ടോബറിൽ അനുമതി ലഭിച്ചെങ്കിലും പരീക്ഷണം തുടങ്ങിയത് ഈ മാസമാണ്1500 വൊളന്റിയർമാരിൽ പരീക്ഷണം നടത്തി. ഫെബ്രുവരിയോടെ അംഗീകാരത്തിന് അപേക്ഷിച്ചേക്കും.
കോവാക്സ് - യുഎസ് കമ്പനിയായ നോവാവാക്സ് വികസിപ്പിച്ച കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്. യുകെയിൽ അടക്കം നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണം ഏപ്രിലിലോടെ പൂർത്തിയായേക്കും. ഐസിഎംആർ അടക്കം പിന്തുണയ്ക്കുന്ന വാക്സീൻ ഉടൻ പ്രതീക്ഷിക്കുന്നവയുടെ പട്ടികയിൽ ഇല്ല.ഇന്ത്യയിൽ: സീറം ഇൻസ്റ്റിറ്റ്യൂട്ടുമായാണ് ഉൽപാദന കരാർ.
ബീക്കോവ്-2 - ഹൈദരാബാദിലെ ബയോളജിക്കൽ ഇ ഫാർമസ്യൂട്ടിക്കൽസും യുഎസിലെ ബേലോർ കോളജ് ഓഫ് മെഡിസിനും ചേർന്ന് വികസിപ്പിച്ച ബീക്കോവ്2 ഒന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ല. മനുഷ്യരിലെ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടം തുടങ്ങിയിട്ടേയുള്ളു. അടുത്തവർഷം അവസാനത്തോടെ പ്രതീക്ഷിക്കുന്നു.
സൈകോവ് ഡി- അഹമ്മദാബാദ് കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച സൈകോവ് ഡി രണ്ടാം ഘട്ട പരീക്ഷണം പൂർത്തിയാക്കി. എന്നാൽ മൂന്നാം ഘട്ടത്തിന് അനുമതിയായില്ല. മൂന്നാംഘട്ടത്തിൽ 39,000 വൊളന്റീയർമാരിൽ പരീക്ഷണം നടത്താനാണ് ഉദ്ദേശിക്കുന്നത്. അംഗീകാര നടപടികൾ മാർച്ചിലേക്കു നീളും.
മറുനാടന് മലയാളി ബ്യൂറോ