- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കൻ വകഭേദത്തെ പിടിച്ചുകെട്ടാൻ നിലവിൽ കണ്ടെത്തിയ ഒരു വാക്സിനും സാധിക്കില്ല; ആശങ്കയിലായ ശാസ്ത്രലോകത്തിന് മറുപടിയുമായി ഓക്സ്ഫോർഡ് വാക്സിൻ സംഘം; പുതിയ വകഭേദങ്ങളെ മറികടക്കാൻ ബൂസ്റ്റർ ഡോസുടനെന്ന് അസ്ട്രസെനെക
ശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് നാടാകെ കത്തിപ്പടരാൻ ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കൻ വൈറസിനെ ഒതുക്കാനുള്ള മറുമരുന്നുമായി ഉടനെ എത്തുമെന്ന് ശാസ്ത്രജ്ഞർ.ജനിതകമാറ്റം സംഭവിച്ചുണ്ടായ ഈ പുതിയ ഇനത്തെ പ്രതിരോധിക്കാൻ കഴിവുള്ള ബൂസ്റ്റർ ഡോസ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പുറത്തുവരുമെന്നാണ് അവർ പറയുന്നത്. ഓക്സ്ഫോർഡ് വാക്സിനേഷൻ ഈ വകഭേദത്തെ ചെറുക്കുന്നതിൽ പൂർണമായും കാര്യക്ഷമമല്ല എന്നുള്ള റിപ്പോർട്ടുകൾ വന്നതിനു പുറകേയാണ്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഈ പ്രഖ്യാപനവുമായി എത്തിയത്.
അതേസമയം, ദക്ഷിണാഫ്രിക്കൻ വകബ്ഭേദത്തെ ചെറുക്കാൻ ഓക്സ്ഫോർഡ് സെനെക്ക വാക്സിൻ പര്യാപ്തമല്ല എന്ന റിപ്പോർട്ടുകൾ, ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതു സംബന്ധിച്ചുള്ള സർക്കാർ തീരുമാനത്തെ ഒരു വിധത്തിലും സ്വാധീനിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഓക്സ്ഫോർഡ് വാക്സിൻ നൽകുന്നത് തത്ക്കാലത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചു. ഇത് പൂർണ്ണമായും ഫലവത്തല്ലെന്ന് കണ്ടെത്തിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
നിലവിലെ വാക്സിൻ കൊറോണയുടെ ചില വകഭേദങ്ങളെ ചെറുക്കുന്ന കാര്യത്തില പ്രതീക്ഷിച്ചതുപോലെ കാര്യക്ഷമമല്ലെന്ന് പറഞ്ഞ, ഓക്സ്ഫോർഡിലെ ഗവേഷണസംഘത്തിന്റെ മേധാവി ഡോ. സാറാ ഗിൽബർട്ട്, എന്നാൽ ഈ വാക്സിന് രോഗം ഗുരുതരമാകാതെ നോക്കാൻ ആകുമെന്നു പറഞ്ഞു. ഇപ്പോൾ ഈ പുതിയ ഇനത്തിന്റെ സ്പൈക്ക് പ്രോട്ടീൻ ഘടനയെ കുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ ഇതിനു ഒരു മറുമരുന്ന് കണ്ടുപിടിക്കാനാവും, അവർ ആത്മവിശ്വാസത്തോടെ പറയുന്നു.
കൂടുതലും യുവാക്കൾ അടങ്ങിയ, 2000 പേരുള്ള സംഘത്തിലായിരുന്നു, ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷിച്ചത്. എന്നാൽ, ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരെ തീരെ ദുർബലമായായാീരുന്നു ഇത് പ്രതികരിച്ചത്. വാക്സിന്റെ രണ്ട് ഡോസുകളും നൽകിയ 865 പേരിൽ 19 പേർക്ക് ഈ പുതിയ കൊറോണ വൈറസ് ബാധിച്ചു. എന്നാൽ, രോഗം വളരെ ദുർബലമായോ, സാധാരണരീതിയിലോ മാത്രമായിരുന്നു. ആരുടെ രോഗവുംഗുരുതരമായില്ല. അതുപോലെ, നേരത്തെ കോവിഡ് ബാധിച്ച് സുഖം പെട്ടവരിൽ സ്വാഭാവികമായി ഉണ്ടാകുന്ന ആന്റിബോഡികളും ഈ പുതിയ ഇനത്തെ ചെറുക്കാൻ പര്യാപ്തമല്ലെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസ് ഇടയ്ക്കിടയ്ക്ക് മ്യുട്ടേഷന് വിധേയമാകുന്നതിനാൽ, വർഷം തോറും പുതിയ പുതിയ ബൂസ്റ്റർ ഡോസുകൾ ആവശ്യമായി വന്നേക്കുമെന്ന് ഈ രംഗത്തെ ചില പ്രമുഖർ പറയുന്നു. ഓരോ കാലത്തും പടർന്നു പിടിക്കുന്ന വകഭേദങ്ങൾക്കനുസരിച്ചുള്ള വാക്സിനായിരിക്കും ഭാവിയിൽ എടുക്കേണ്ടതെന്ന് വാക്സിൻ മന്ത്രി നദിം സവാഹിയും പറയുന്നു.
മറുനാടന് ഡെസ്ക്