- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോവിഡ് വാക്സിൻ സ്വീകരിച്ചു; സംസ്ഥാന മന്ത്രിമാരിൽ ആദ്യം; മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും താമസിയാതെ വാക്സിൻ സ്വീകരിക്കും
കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ കോവിഡ് വാക്സിൻ സ്വീകരിച്ചു. സംസ്ഥാന മന്ത്രിമാരിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് തിരുവനന്തപുരത്ത് കോവിഡ് വാക്സിൻ സ്വീകരിക്കും.
മോട്ടോർ വാഹന പണിമുടക്ക് ആയതുകൊണ്ട് ഇരുചക്രവാഹനത്തിലാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ കടന്നപ്പള്ളി എത്തിയത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് മന്ത്രി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിന് ശേഷം പതിവുള്ള അരമണിക്കൂർ നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മന്ത്രി പോയി.
സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ തുടരുകയാണ്. 60 വയസിന് മുകളിലുള്ളവർക്കും 45നും 59 വയസിനും ഇടയിൽ പ്രായമുള്ള ഗുരുതര രോഗികൾക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷന് തുടക്കമിട്ടത്.