- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ 28 മുതൽ നിയന്ത്രണം നീക്കൽ: ബാർബർ ഷോപ്പുകൾ അടക്കമുള്ള ഷോപ്പുകളിൽ വാക്‌സിൻ സ്വീകരിച്ചവർക്കമാത്രം പ്രവേശനം; പ്രധാന മേഖലകളിലെ ജീവനക്കാർക്ക് വാക്‌സിൻ നൽകാൻ പ്രത്യേക യൂണിറ്റ്
ദോഹ: രാജ്യത്തെ ഈ മാസം 28 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ വിവിധ മേഖലകളിലെ ജീവനക്കാർ വാക്‌സിനെടുത്തില്ലെങ്കിൽ ഇളവുകൾ ലഭിക്കില്ല. ഇതോടെ പ്രധാന മേഖലകളിലെ ജീവനക്കാർക്ക് കോവിഡ്-19 വാക്‌സിൻ നൽകുന്ന പ്രക്രിയ ഊർജിതമാക്കുന്നതിന് പ്രത്യേക ഷെഡ്യൂളിങ് യൂനിറ്റ് രൂപവത്കരിച്ചു.
കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ പ്രധാന സേവന വിഭാഗങ്ങളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ദേശീയ കോവിഡ്-19 വാക്‌സിനേഷൻ കീഴിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്‌സിൻ ഉറപ്പുവരുത്താൻ വാക്‌സിനേഷൻ ഷെഡ്യൂളിങയൂനിറ്റ് (വി എസ്.യു) രൂപവത്കരിച്ചിരിക്കുന്നത്. എല്ലാ വ്യാപാര മേഖലകളിൽനിന്നുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാക്കുന്നത് ഷഡ്യൂളിങ്‌യൂനിറ്റായിരിക്കും.
എന്നാലും ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന സേവന മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കുമായിരിക്കും വാക്‌സിനേഷനിൽ മുൻഗണനയെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബാർബർ ഷോപ്, ഹെയർഡ്രസർ സലൂൺ, റെസ്റ്റാറന്റുകൾ, റീട്ടെയിൽ ഷോപ്, സൂപ്പർ മാർക്കറ്റ്, ഹോട്ടലുകൾ, മറ്റു ഹോസ്പിറ്റാലിറ്റി സേവനങ്ങൾ തുടങ്ങിയവയാണ് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങൾ.
ഹെൽത്ത്, ഫിറ്റ്‌നസക്ലബുകൾ, സ്പാ എന്നിവക്ക30 ശതമാനം ശേഷിയിൽ വാക്‌സിൻ എടുത്ത ഉപഭോക്?താക്കൾക്കമാത്രം പ്രവേശനം നൽകി പ്രവർത്തിക്കാം. എന്നാൽ, ജീവനക്കാർ എല്ലാവരും വാക്‌സിൻ സ്വീകരിച്ചവരാകണമെന്നത നിർബന്ധമാണ്. ബാർബർ ഷോപ്പുകൾ, സലൂണുകൾ തുടങ്ങിയവക്കും വാക്‌സിൻ സ്വീകരിച്ചവർക്കമാത്രം പ്രവേശനം നൽകി 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.