- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വകാര്യ ആശുപത്രികൾ വാങ്ങിയത് 1.29 കോടി ഡോസ് വാക്സിൻ; ഉപയോഗിച്ചത് വെറും 22 ലക്ഷവും; വാക്സിൻ വിതരണത്തിന്റെ രേഖകൾ പുറത്ത്
ന്യൂഡൽഹി: രാജ്യത്തെ വാക്‌സിൻ വിതരണത്തിൽ അസന്തുലിതാവസ്ഥ ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെ സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാക്‌സിൻ വിതരണത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കോവിഡ് വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ വിതരണം ചെയ്യപ്പെട്ടതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.
സ്വകാര്യ ആശുപത്രികൾ വാങ്ങിയ വാക്‌സിനുകൾ ഉപയോഗിക്കാതെയുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. ജൂൺ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് മെയ് മാസത്തിൽ 7.4 കോടി ഡോസ് കോവിഡ് വാക്സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതിൽ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികൾക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികൾ ഇതിൽനിന്ന് 1.29 കോടി ഡോസ് വാക്സിൻ വാങ്ങി. എന്നാൽ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സർക്കാർ കണക്കുകൾ പറയുന്നു. അതായത് 17 ശതമാനം ഡോസുകൾ.
വാക്സിൻ എടുക്കാനുള്ള വിമുഖത, സ്വകാര്യ ആശുപത്രികൾ വാക്സിന് ഉയർന്ന നിരക്ക് ഈടാക്കുന്നത് തുടങ്ങിയവയാകാം സ്വകാര്യ ആശുപത്രികളിൽനിന്ന് ജനങ്ങൾ അകലം പാലിക്കാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്.