- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ പുരുഷവന്ധ്യതയ്ക്ക് കാരണമാകുമോ എന്ന ആശങ്കയ്ക്ക് വിരാമം; വാക്സിൻ ലൈംഗിക ശേഷിയെ ബാധിക്കുമെന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് പഠനം; വാക്സിൻ സ്വീകരിച്ചവരിൽ ബീജ വർധനവ് ഉണ്ടായതായും കണ്ടെത്തൽ
വാഷിങ്ടൺ: കോവിഡ് വാക്സിൻ പുരുഷവന്ധ്യതയ്ക്കു കാരണമാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നു ഗവേഷണഫലം. മിയാമി സർവകലാശാലയിലെ ഗവേഷകരുടെ പഠന റിപ്പോർട്ടാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. 45 സന്നദ്ധ്രപവർത്തകർ ഗവേഷണത്തിന്റെ ഭാഗമായി.പരീക്ഷണത്തിൽ പങ്കെടുത്ത 21 പേർ ഫൈസർ വാക്സിനും 24 പേർ മൊഡേണ വാക്സിനുമാണു സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചശേഷം ഇവരുടെ ബീജനിരക്ക് വർധിച്ചതായാണു കെണ്ടത്തൽ.
വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പ് ആദ്യവിഭാഗക്കാരിൽ 2.6 കോടി/എം.എൽ, രണ്ടാം വിഭാഗക്കാരിൽ 3.6 കോടി എന്നിങ്ങെനയായിരുന്നു ബീജനിരക്ക്. വാക്സിൻ സ്വീകരിച്ചശേഷം ഇത് യഥാക്രമം മുന്നുകോടിയും 4.4 കോടിയുമായി. ശുക്ലത്തിന്റെ അളവും ബീജത്തിന്റെ ചലനശേഷിയും വർധിക്കുകയാണുണ്ടായതെന്ന് 'ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അേസാസിയേഷനി'ൽ പ്രസിദ്ധീകരിച്ച റിേപ്പാർട്ടിൽ പറയുന്നു. എന്നാൽ, ബീജവർധനയും വാക്സിനേഷനുമായി ബന്ധമില്ലെന്നും ഇക്കാലയളവിൽ ലൈംഗികബന്ധത്തിൽനിന്നു വിട്ടുനിന്നതിന്റെ ഫലമാകാമെന്നും ഗേവഷകർ ചൂണ്ടിക്കാട്ടി.
കോവിഡ് വാക്സിൻ പുരുഷലൈംഗികശേഷിയെ ഒരുതരത്തിലും ബാധിക്കില്ലെന്നാണു ഗേവഷണഫലം വ്യക്തമാക്കുന്നത്.ലോകത്ത് ഇപ്പോൾ ഉപയോഗത്തിലുള്ള ഒരു കോവിഡ് വാക്സിനിലും സചേതന വൈറസുകളെ ഉപേയാഗിക്കുന്നില്ല. കോവിഡ് ബാധിതരിൽ വന്ധ്യതയ്ക്കു സാധ്യതയുണ്ടെന്നു കഴിഞ്ഞ നവംബറിൽ ചില ചൈനീസ് ഗവേഷകർ കെണ്ടത്തിയിരുന്നു. കോവിഡ് മുക്തരായ 39% പേരിൽ ബീജത്തിന്റെ അളവ് കുറഞ്ഞതായാണു കണ്ടെത്തൽ.
മറുനാടന് മലയാളി ബ്യൂറോ