- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സീൻ ബുക്കു ചെയ്യാൻ വളരെ ബുദ്ധിമുട്ട്; കാത്തിരുന്നു കിട്ടിയ സ്ലോട്ട് അടുത്ത ദിവസം റദ്ദാകുന്നതും പതിവ്; കോവിഡ് വാക്സിന്റെ ബുക്കിങ്; റീഷെഡ്യൂളിങ് എങ്ങനെ?
തിരുവനന്തപുരം: കോവിഡ് വാക്‌സിൻ ബുക്കിങ് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറുകയാണ്. ദിവസങ്ങളോളം കാത്തിരുന്നു വാക്‌സീൻ സ്ലോട്ട് ബുക് ചെയ്താൽ തൊട്ടടുത്ത ദിവസം ബുക്കിങ് റദ്ദാകുന്നതു വ്യാപകമാകുന്നു. വാക്‌സീൻ ലഭ്യതയിൽ വരുന്ന ഏറ്റക്കുറച്ചിൽ മൂലമാണ് ഇങ്ങനെ റദ്ദാക്കേണ്ടി വരുന്നതെന്നാണ് വിശദീകരണം. എന്നാൽ, ലഭ്യമായ ഡോസ് കണക്കാക്കി സ്ലോട്ട് ഷെഡ്യൂൾ ചെയ്യുമ്പോൾ എങ്ങനെയാണു കണക്കിൽ പൊരുത്തക്കേടു വരുന്നതെന്നാണു ജനത്തിന്റെ ചോദ്യം.
ക്യാൻസൽ ആയവരോടു റീഷെഡ്യൂൾ ചെയ്തു പുതിയ സമയക്രമവും കേന്ദ്രവും തിരഞ്ഞെടുക്കാനാണു പോർട്ടൽ ആവശ്യപ്പെടുന്നത്. മണിക്കൂറുകൾ ശ്രമിച്ചു കിട്ടിയ സ്ലോട്ട് നഷ്ടമായാൽ പുതിയതു ലഭിക്കുക ശ്രമകരമാണ്. പരിമിതമായ രീതിയിലെങ്കിലും സ്‌പോട് റജിസ്‌ട്രേഷൻ ആരംഭിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
സ്ലോട്ടുകൾ എപ്പോഴാണു പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ഉച്ചകഴിഞ്ഞു മൂന്നിനാണു ടോക്കണുകൾ സൈറ്റിലെത്തുന്നതെന്നു കോട്ടയം കലക്ടർ അറിയിക്കുന്നു. എന്നാൽ, ബാക്കി പല ജില്ലകളിലും ഏകീകൃത സമയമായിട്ടില്ല. ഇതിനാൽ ഓരോ മണിക്കൂറിലും പോർട്ടൽ പരിശോധിക്കുകയല്ലാതെ നിവൃത്തിയില്ല. സ്ലോട്ട് അപ്‌ഡേഷൻ എപ്പോൾ നടക്കുമെന്നു മുൻകൂട്ടി അറിയിക്കണമെന്നാണ് ആവശ്യം.
വാക്‌സീൻ ബുക്കിങ്; റീഷെഡ്യൂളിങ് എങ്ങനെ?
വാക്‌സീൻ ബുക് ചെയ്ത ശേഷം, നിങ്ങൾ തിരഞ്ഞെടുത്ത കേന്ദ്രമോ തീയതിയോ മാറ്റി റീഷെഡ്യൂൾ ചെയ്യാൻ കോവിൻ പോർട്ടലിൽ സൗകര്യമുണ്ട്. ഒരു തവണ ബുക് ചെയ്തിട്ടു കുത്തിവയ്‌പെടുക്കാൻ പോകാൻ കഴിഞ്ഞില്ലെങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്താം. വാക്‌സീൻ എടുക്കേണ്ട ദിവസത്തിന്റെ തലേന്നു വരെ മാത്രമേ റീഷെഡ്യൂളിങ് അനുവദിക്കൂ.
ബുക് ചെയ്ത ചിലർക്കെങ്കിലും വാക്‌സീൻ ലഭ്യതയിൽ കുറവുള്ളതിനാൽ ആദ്യം ബുക് ചെയ്ത സ്ലോട്ട് 'ക്യാൻസൽ' ആയെന്നു കാണിച്ച് എസ്എംഎസ് വരുന്നുണ്ട്. ഇവരും റീഷെഡ്യൂൾ ചെയ്താൽ മാത്രമേ പുതിയ കേന്ദ്രവും തീയതിയും ലഭിക്കൂ.
ചെയ്യേണ്ടത് ഇങ്ങനെ..
ന്മ selfregistration.cowin.gov.in എന്ന വെബ്‌സൈറ്റ് മൊബൈലിലോ കംപ്യൂട്ടറിലോ തുറന്നു നിങ്ങൾ വാക്‌സീൻ ബുക്ക് ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ നൽകുക. എസ്എംഎസ് ആയി വൺ ടൈം പാസ്വേഡ് (ഒടിപി) ലഭിക്കും. അടുത്ത വിൻഡോയിൽ ഈ ഒടിപി നൽകി 'verify' ചെയ്യുക.
ന്മ പേരിനു നേരെ 'Action' എന്ന ഓപ്ഷനു താഴെയായി കലണ്ടർ ചിഹ്നം കാണാം. ഇവിടെ 'Reschedule Appointment' എന്നു കാണാം.
ന്മ മെനു തുറക്കുമ്പോൾ വീണ്ടും ഷെഡ്യൂൾ ചെയ്യാനുള്ള പേജ് ലഭ്യമാകും. പുതിയ തീയതിയും കേന്ദ്രവും തിരഞ്ഞെടുത്ത് 'Book' ഓപ്ഷൻ നൽകുക. 'Confirm' ചെയ്താൽ 'Appointment Successful' എന്നു കാണിക്കും. പുതിയ സമയക്രമം എസ്എംഎസ് ആയി ലഭിക്കും. പുതിയ അപ്പോയ്ന്റ്‌മെന്റ് സ്ലിപ്പും ഡൗൺലോഡ് ചെയ്‌തെടുക്കാം.
b
മറുനാടന് മലയാളി ബ്യൂറോ