- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിൻ വില കുറഞ്ഞേക്കും; ജിഎസ്ടി നികുതി പൂർണ്ണമായും ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ; കേന്ദ്രസർക്കാർ തീരുമാനം വെള്ളിയാഴ്ച
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ വില കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ, നികുതിയിളവ് നൽകുന്നത് കേന്ദ്രസർക്കാർ പരിഗണനയിൽ. വാക്സിന്റെ നികുതി പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ജിഎസ്ടി കൗൺസിൽ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും.
കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ തീരുമാനമായേക്കും.
നികുതി പൂർണമായി ഒഴിവാക്കുമോ, അതോ നികുതി ഇളവ് നൽകണമോ എന്നതിൽ കൗൺസിൽ യോഗം തീരുമാനമെടുക്കും.നികുതി പൂർണമായി ഒഴിവാക്കണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം. അല്ലാത്തപക്ഷം നികുതി നാമമാത്രമാക്കിയേക്കും.
0.1 ശതമാനം നികുതി ചുമത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. നിലവിൽ ആഭ്യന്തര തലത്തിൽ കോവിഡ് വാക്സിന്റെ വിൽപ്പനയ്ക്കും ഇറക്കുമതിക്കും അഞ്ചു ശതമാനം ജി എസ് ടിയും കോവിഡ് മരുന്നിനും ഓക്സിജനും 12 ശതമാനം ലെവിയുമാണ് ഈടാക്കുന്നത്.
സ്വന്തമായി വാക്സിൻ വാങ്ങേണ്ടി വരുന്നത് പല സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക ,തെലങ്കാന, ഒഡീഷ എന്നി സംസ്ഥാനങ്ങൾ 25 മുതൽ 30 ശതമാനം വരെ മൂലധന ചെലവുകൾ വെട്ടികുറയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്.
മൂലധന ചെലവുകൾ വലിയ തോതിൽ വെട്ടികുറയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്ര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ നികുതിയിളവ് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നികുതി ഇളവ് ആവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
ന്യൂസ് ഡെസ്ക്