- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
45 ന് മുകളിൽ പ്രായമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരെല്ലാം കോവിഡ് വാക്സിൻ എടുക്കണം; രോഗവ്യാപനം ഉയർന്നതോടെ കർശന നിർദേശവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: 45 വയസിന് മുകളിൽ വയസുള്ള എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും നിർബന്ധമായും കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സർക്കാർ ജീവനക്കാർ വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചത്.
വാക്സിൻ സ്വീകരിച്ച ശേഷവും ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദേശിക്കുന്നു. ഏപ്രിൽ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അർഹരായ ജീവനക്കാരും വാക്സിനെടുക്കണമെന്ന് കേന്ദ്രം കർശന നിർദ്ദേശം ന്ൽകിയത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 96,982 പേർക്കും
രോഗം സ്ഥീരകരിച്ചിരുന്നു. 442 മരണവും റിപ്പോർട്ട് ചെയ്തു. രോഗവ്യാപന രൂക്ഷമായ മഹാരാഷ്ട്രയിൽ 50000ത്തിനടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം.
അതേസമയം ജനിതക മാറ്റം വന്ന കോവിഡ് വകഭേദം മൂലമുള്ള വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രതിദിന കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്