ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർബന്ധിതമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. നിലവിലെ ഘട്ടത്തിൽ കോവിഡ് വാക്‌സിനുകൾ നിർബന്ധമായും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

കോവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ ഡേറ്റ പരസ്യപ്പെടുത്തണമെന്നും നിർബന്ധിതമായി വാക്സിൻ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് ഡോ. ജേക്കബ് പുളിയേൽ ഹർജി നൽകിയിരുന്നു. ഈ കേസിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് വാക്സിൻ നിർബന്ധിതമല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

ക്ലിനിക്കൽ ട്രയൽ ഡേറ്റയ്ക്ക് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചതാണ്. നിയമം അനുശാസിക്കുന്ന മുറയ്ക്ക് ഇതു പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.