- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകും; കോവിഡ് വാക്സിൻ വില കൂടാൻ കാരണമാകും; നിർമല സീതാരാമൻ
ന്യൂഡൽഹി: കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കിയാൽ തിരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് വാക്സിൻ വില കൂടാൻ കാരണമാകുമെന്നും ഇൻപുട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ലെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നതും സംസ്ഥാനങ്ങൾക്കാണ്. ചികിത്സയ്ക്ക് വേണ്ട 23 ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയതായും ധനമന്ത്രി പറഞ്ഞു
കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും മരുന്നുകൾക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലീകരിക്കാനും കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മരുന്നുകൾ, ഓക്‌സിജൻ എന്നിവയുടെ വിതരണം വർധിപ്പിക്കാനും മമത കത്തിൽ അഭ്യർത്ഥിച്ചു.