- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനേഷന് അഞ്ച് വാക്സിനുകൾ കൂടി ഇന്ത്യ അനുവദിച്ചേക്കും; റഷ്യൻ വാക്‌സീനായ സ്പുട്നിക്കിൽ അന്തിമ തീരുമാനം പത്ത് ദിവസത്തിനകമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമത്തെ തുടർന്ന് വാക്‌സിനേഷനിൽ പ്രതിസന്ധി നേരിടുന്നതിനിടെ ഒകോട്ബറോടെ അഞ്ചു വാക്‌സീനുകൾ കൂടി ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ വാക്‌സീനായ സ്പുട്‌നിക്കിനും അനുമതി നൽകിയേക്കുമെന്നാണ് വിവരം. പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഇരുപതോളം വാക്‌സീനുകൾ ക്ലിനിക്കൽ, പ്രീ ക്ലിനിക്കൽ ഘട്ടത്തിലാണെന്നും സുപ്ടിനിക് 5ന് അംഗീകാരം ലഭിക്കുമെന്നുമാണ് വിവരം. പത്ത് ദിവസത്തിനകം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
'ഇന്ത്യ ഇപ്പോൾ രണ്ടു കോവിഡ് വാക്‌സീനുകളാണ് നിർമ്മിക്കുന്നത് കോവിഷീൽഡും കോവാക്‌സീനും. എന്നാൽ ഒകോട്ബറിൽ അഞ്ച് വാക്‌സീനുകളെ കൂടി പ്രതീക്ഷിക്കാം. സ്പുട്‌നിക് 5, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സീൻ, നൊവവാക്‌സ് വാക്‌സീൻ, സൈഡസ് കാഡില, ഇൻട്രാ നേസൽ എന്നിവയ്ക്ക് അനുമതി നൽകിയേക്കും. കോവിഡ് വാക്‌സീന് അടിയന്തര അനുമതി നൽകുമ്പോൾ സുരക്ഷയും ഫലപ്രാപ്തിയുമാണ് സർക്കാരിന്റെ ആദ്യ പരിഗണന' സർക്കാർ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരമായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. റെഡ്ഢീസ് ലബോറട്ടറിയുമായി കൊകോർത്താണ് സ്പുട്‌നിക് വാക്‌സീൻ നിർമ്മിക്കുന്നത്. 850 മില്യൺ ഡോസ് വാക്‌സീനുകൾ നിർമ്മിക്കുന്നതോടെ രാജ്യത്തെ കോവിഡ് പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിവരം.
ന്യൂസ് ഡെസ്ക്