- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഴ്സ് ഫോൺ വിളിയിൽ മുഴുകി; 50കാരിക്ക് ഒന്നിച്ചു നൽകിയത് രണ്ട് ഡോസ് കോവിഡ് വാക്സിൻ; വിറയൽ അനുഭവപ്പെട്ടു; ഗുരുതര ലക്ഷണങ്ങളില്ല; പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു
ലഖ്നൗ: കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ എത്തിയ 50 വയസുകാരിക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ ഒന്നിച്ചു നൽകിയതായി പരാതി. ഉത്തർപ്രദേശിലെ കാൻപൂരിൽ അക്ബർപൂരിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. നഴ്സ് ഫോൺ വിളിയിൽ മുഴുകി ഇരുന്നതാണ് രണ്ട് കുത്തിവെപ്പുകൾ നൽകിയത്.
50 വയസുകാരിയാണ് കമലേഷ് കുമാരിക്കാണ് രണ്ട് ഡോസ് കോവിഡ് വാക്സിൻ കുത്തിവെച്ചത്. രണ്ട് ഡോസ് എടുത്തതിനെക്കുറിച്ച് നഴ്സിനോട് ചോദിച്ചപ്പോൾ ക്ഷമ പറയുന്നതിന് പകരം പരസ്യമായി ആക്ഷേപിച്ചെന്നും ആരോപണമുണ്ട്.
സംഭവം അറിഞ്ഞെത്തിയ വീട്ടുകാർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, ചീഫ് മെഡിക്കൽ ഓഫിസർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
രണ്ട് ഡോസ് മരുന്ന് നൽകിയതിനെ തുടർന്ന് കമലേഷ് കുമാരിക്ക് വിറയൽ അനുഭവപ്പെട്ടു. ഗുരുതരമായ ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
ന്യൂസ് ഡെസ്ക്