- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നു പശു താഴേക്കു ചാടി ചത്തു; അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ച പശു ആത്മഹത്യ ചെയ്തതോ; മൃഗങ്ങളുടെ ആത്മഹത്യാ ശേഷിയിൽ ശാസ്ത്ര ലോകത്ത് തർക്കം തുടരുന്നതിനിടെ വീഡിയോ ശ്രദ്ധേയമാകുന്നു
ന്യൂഡൽഹി: പശു കെട്ടിടത്തിനു മുകളിൽനിന്നു താഴേക്കു ചാടി ചാകുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. മുപ്പത് അടി ഉയരമുള്ള മൂന്നു നില കെട്ടിടത്തിന്റെ മുകളിൽനിന്നാണ് പശു താഴേക്കു ചാടുന്നത്. ഇന്ത്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോ 2015 ഓഗസ്റ്റ് 15നാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇന്ത്യയിൽ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പശു എങ്ങനെയാണ് കെട്ടിടത്തിന്റെ മുകളിലെത്തിയതെന്ന കാര്യത്തിലും വ്യക്തതയില്ല. അസ്വസ്ഥതയോടെ കെട്ടിടത്തിനു മുകളിൽ നടക്കുന്ന പശുവിനെ വീഡിയോയിൽ കാണാം. അഞ്ച് ആൾക്കാരും കെട്ടിടത്തിന്റെ മുകളിലുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും നടന്ന പശു പിന്നീട് താഴേക്കു ചാടുകയായിരുന്നു. സ്വയം മരിക്കാനായി പശു താഴേക്കു ചാടുകയായിരുന്നുവെന്ന വാദം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൃഗങ്ങൾക്ക് ആത്മഹത്യ ചെയ്യാനുള്ള കഴിവുണ്ടോയെന്ന കാര്യത്തിൽ ശാസത്ര ലോകത്ത് ഇപ്പോഴും തകർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വീഡിയോ ശ്രദ്ധേയമാകുന്നത്.
ന്യൂഡൽഹി: പശു കെട്ടിടത്തിനു മുകളിൽനിന്നു താഴേക്കു ചാടി ചാകുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. മുപ്പത് അടി ഉയരമുള്ള മൂന്നു നില കെട്ടിടത്തിന്റെ മുകളിൽനിന്നാണ് പശു താഴേക്കു ചാടുന്നത്.
ഇന്ത്യയിൽ നടന്ന സംഭവത്തിന്റെ വീഡിയോ 2015 ഓഗസ്റ്റ് 15നാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇന്ത്യയിൽ എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പശു എങ്ങനെയാണ് കെട്ടിടത്തിന്റെ മുകളിലെത്തിയതെന്ന കാര്യത്തിലും വ്യക്തതയില്ല.
അസ്വസ്ഥതയോടെ കെട്ടിടത്തിനു മുകളിൽ നടക്കുന്ന പശുവിനെ വീഡിയോയിൽ കാണാം. അഞ്ച് ആൾക്കാരും കെട്ടിടത്തിന്റെ മുകളിലുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും നടന്ന പശു പിന്നീട് താഴേക്കു ചാടുകയായിരുന്നു.
സ്വയം മരിക്കാനായി പശു താഴേക്കു ചാടുകയായിരുന്നുവെന്ന വാദം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മൃഗങ്ങൾക്ക് ആത്മഹത്യ ചെയ്യാനുള്ള കഴിവുണ്ടോയെന്ന കാര്യത്തിൽ ശാസത്ര ലോകത്ത് ഇപ്പോഴും തകർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വീഡിയോ ശ്രദ്ധേയമാകുന്നത്.