- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പശു യഥേഷ്ടം പാൽ ചുരത്തണോ?; ചോക്ലേറ്റ് കൊടുത്താൽ മതിയെന്ന് പഠനം; കണ്ടെത്തലുമായി നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാല
ജബൽപൂർ: ഒരു സിനിമയിൽ ശങ്കരാടിയുടെ കഥാപാത്രം പറഞ്ഞത്‌പോലെ ഇത്തിരി തേങ്ങപ്പിണ്ണാക്ക് കൊടുത്താൽ പാല് അങ്ങട് ചുരത്തും. ഇതാണ് ഇത്രയും കാലം പറഞ്ഞുവന്നിരുന്നത്. എന്നാൽ പശു യഥേഷ്ടം പാൽ ചുരത്താൻ വേറെയും വഴികളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.ചോക്ലേറ്റ് കൊടുത്താൽ പശുവിന് ധാരണം പാലുണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ.മധ്യപ്രദേശിലെ ജബൽപുരിലുള്ള നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാലയിലെ ഗവേഷകരുടെതാണ് കണ്ടെത്തൽ.
കാലിത്തീറ്റയ്ക്കു പകരം നൽകാവുന്ന മധുരമുള്ള വൈറ്റമിൻ ചോക്ലേറ്റാണ് ഇവർ വികസിപ്പിച്ചത്. ധാതുസമ്പുഷ്ടമായ ഈ ചോക്ലേറ്റ് നൽകിയാൽ പാൽ വർധിക്കുമെന്നാണു കണ്ടെത്തൽ. പശുക്കളുടെ പ്രത്യുൽപാദനശേഷിയും കൂടും. പുല്ലിന്റെയും മറ്റും ലഭ്യത കുറവുള്ളപ്പോൾ ഈ മിഠായി അനുഗ്രഹമാകും.
മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് മിഠായി വിതരണം ചെയ്യുമെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. എസ്‌പി. തിവാരി പറഞ്ഞു. ഒരെണ്ണത്തിന് 25 രൂപയാണു വില.
മറുനാടന് മലയാളി ബ്യൂറോ