- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ താരം പശു തന്നെ; യാഹുവിന്റെ പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം പശുവിന്; കിരീടം നേടിയത് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ടതിന്
ന്യൂഡൽഹി: പശുവിനെ കുറിച്ചാണ് ഇന്ത്യ മുഴുവൻ സംസാരം. പശുവിറച്ചി കഴിച്ചാൽ ജീവൻ പോകുമെന്ന് ഭയക്കുന്നവർ, എന്തു സംഭവിക്കുമെന്ന് അറിയാൻ അത് കഴിക്കാൻ ആഗ്രഹിക്കുന്നവർ, മറ്റുള്ളവർ അത് കഴിക്കുന്നുണ്ടോ എന്ന് നോക്കുന്നവർ ഇങ്ങനെ പോകുന്ന ഇന്ത്യയിലെ പശു ചിന്തകൾ. ഇത് തന്നെയാണ് യാഹുവിന്റെ പുരസ്‌കാര നിർണ്ണയത്തേയും സ്വാധീനിച്ചത്. വാർഷിക സർവെയോട
ന്യൂഡൽഹി: പശുവിനെ കുറിച്ചാണ് ഇന്ത്യ മുഴുവൻ സംസാരം. പശുവിറച്ചി കഴിച്ചാൽ ജീവൻ പോകുമെന്ന് ഭയക്കുന്നവർ, എന്തു സംഭവിക്കുമെന്ന് അറിയാൻ അത് കഴിക്കാൻ ആഗ്രഹിക്കുന്നവർ, മറ്റുള്ളവർ അത് കഴിക്കുന്നുണ്ടോ എന്ന് നോക്കുന്നവർ ഇങ്ങനെ പോകുന്ന ഇന്ത്യയിലെ പശു ചിന്തകൾ. ഇത് തന്നെയാണ് യാഹുവിന്റെ പുരസ്‌കാര നിർണ്ണയത്തേയും സ്വാധീനിച്ചത്.
വാർഷിക സർവെയോട് അനുബന്ധിച്ച് 2015ലെ യാഹുവിന്റെ ഇന്ത്യയിലെ 'പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ' ആയി 'പശു' തെരഞ്ഞെടുക്കപ്പെട്ടു. മറ്റെല്ലാ എതിരാളികളെയും അപ്രതീക്ഷിതമായി പിന്നിലാക്കിയാണ് 'പശു' ഒന്നാം സ്ഥാനം സ്വന്തമാക്കിയതെന്ന് യാഹു പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. രാജ്യത്ത് ഈ വർഷം നടന്ന സംഭവ വികാസങ്ങളിലും ഓൺലൈനിലൂടെ നടന്ന ചർച്ചകളിൽനിന്നുമാണ് പശു തെരഞ്ഞെടുക്കപ്പെട്ടത്.
ബീഫ് നിരോധിച്ചുകൊണ്ട് മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടതോടെയാണ് യാഹൂവിൽ പശുവിന്റെ മുന്നേറ്റം ആരംഭിച്ചതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. തുടർന്ന് ബീഫിന്റെ പേരിൽ 'ഓൺലൈനായും ഓഫ് ലൈനായും' ചർച്ചകൾ കൊഴുത്തു. പിന്നാലെവന്ന ദാദ്രി കൊലപാതകം, അവാർഡ് വാപസി, അസഹിഷ്ണുത തുടങ്ങിയവ പശുവിനെ ഉയർത്തിവിട്ടുവെന്നും കുറിപ്പിലുണ്ട്. ഇതോടെ പശുവിനെ അറിയാൻ ആളുകൾ ഇന്റർനെറ്റിൽ പരതി. ബോളിവുഡ് സുന്ദരികൾ പോലും പശുവിനായി വഴിമാറി. വിവാദമുണ്ടാക്കിയ കരുത്ത് തന്നെയാണ് കുതിപ്പിന് കാരണമെന്ന് യാഗു വിശദീകരിക്കുന്നു.
ഗൂഗിളിന് സമാനമായി യാഹുവിലും ഇന്ത്യ ഏറ്റവും കൂടുതൽ തവണ തിരഞ്ഞ വനിതാ താരം മുൻ പോൺ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോൺ തന്നെ. ബോളിവുഡ് സുന്ദരിമാരായ കത്രീനാ കൈഫിനെയും ദീപികാ പദുക്കോണിനെയും രണ്ടും മൂന്നും സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് സണ്ണി ഒന്നാം സ്ഥാനമുറപ്പിച്ചത്. സൽമാൻ ഖാനാണ് ഒന്നാം സ്ഥാനം നേടിയ പുരുഷ താരം.
ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുകൾ ദേശിയ ചർച്ചയായെങ്കിലും ഇന്ത്യ ഏറ്റവും കൂടുതൽ തവണ തിരഞ്ഞ രാഷ്ട്രീയ നേതാവായി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടു. വാർത്താ വിഭാഗത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റ്, ഡോ. എ.പി.ജെ അബ്ദുൾ കലാം, ഐ.സി.സി വേൾഡ്കപ്പ് 2015 എന്നിങ്ങനെയും തെരഞ്ഞെടുക്കപ്പെട്ടു. കായികതാരങ്ങളിൽ ധോണിയും സാനിയ മിർസയും മുൻനിരയിലെത്തിയെന്നും യാഹു പറയുന്നു.