ഇടുക്കി: അഞ്ചര പതിറ്റാണ്ടുകാലം സുഗമമായി നടന്നുവന്ന ഭൂവിനിയോഗം നടപടിക്രമങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന നയം സ്വീകരിക്കുകയും, ഇതെല്ലാം കോൺഗ്രസിന്റെ തലയിൽ കെട്ടിവച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും ചെയ്യുകയാണ് സിപിഎം എന്ന് സിപി മാത്യു ആരോപിച്ചു. 2007 ൽ മൂന്നാർ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഉയർത്തിയ വാദം ആണ് പിന്നീട് ഇടുക്കിക്ക് ഇടിത്തീ ആയത്.

കാർഷികേതര ആവശ്യങ്ങൾക്കായി എൽ എ പട്ടയ ഭൂമി ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതിയിൽ സ്ഥാപിച്ചെടുത്തത് മുതിർന്ന സിപിഐ നേതാവ് മീനാക്ഷി തമ്പാനും മകനും അഡ്വക്കേറ്റ് ജനറലുമായ രഞ്ജിത്ത് തമ്പാൻ ആണ്.ഇങ്ങനെയാണ് ഇടുക്കിയിലെകാർഷികേതര ആവശ്യങ്ങൾക്കായി എൽ എ പട്ടയഭൂമി ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതിയിൽ സ്ഥാപിച്ചെടുത്തത് മുതിർന്ന സിപിഐ നേതാവ് മീനാക്ഷി തമ്പാനും മകനും അഡ്വക്കേറ്റ് ജനറലുമായ രഞ്ജിത്ത് തമ്പാൻ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന ഘഅ നിർമ്മാണങ്ങൾ നിയമവിരുദ്ധമായി. ഗുരുതരമായ ഈ വിഷയത്തെ ചട്ട ഭേദഗതിയിലൂടെ പരിഹരിക്കാൻ സാധിക്കും ആയിരുന്നിട്ടും 2019 ൽ പട്ടയം റദ്ദ് ചെയ്തു ഭൂമി തിരിച്ചുപിടിക്കുന്ന ഉത്തരവ് ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഇറക്കിയ പിണറായി സർക്കാർ ഉത്തരവ് പ്രതിഷേധാർഹമാണ് എന്ന് സി പി മാത്യു പറഞ്ഞു.

ഈ ഉത്തരവ് ഇടുക്കിയിൽ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും, മറ്റു ജില്ലകളിൽ നടപ്പിലാക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും കോടതിയിൽ അറിയിച്ച പിണറായി സർക്കാരിന് വലിയ രീതിയിൽ വിമർശനം ഏൽക്കേണ്ടി വന്നു. അതിന്റെ ജാള്യത മറയ്ക്കാൻ ആണ് സകല കൊള്ളരുതായ്മകളും കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് എന്നും സിപി മാത്യു വ്യക്തമാക്കി.സിപിഎമ്മും കർഷകസംഘവും നടത്തുന്ന സമര നാടകങ്ങൾ തിരിച്ചറിഞ്ഞ് ജനങ്ങൾ അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇടുക്കി പ്രെസ്സ്‌ക്ലബ്ബിൽ ഇതുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് സർക്കാരിനെയും ഇടത് പാർട്ടികളെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങൾ ഡിസിസി അധ്യക്ഷൻ ഉന്നയിച്ചത്.