വസാന നിമിഷം കമ്പനി മുമ്പോട്ടുവച്ച നിർദ്ദേശങ്ങൾ യുണിയൻ അംഗീകരിച്ചതോടെ അവസാന നിമിഷം റെയിൽവേ സമരം പിൻവലിച്ചു. ഇതോടെ പതിവ് പോലെ കനേഡിയൻ പസഫിക് റെയിൽവേ സർവ്വീസുകൾ ഇന്ന് സർവ്വീസ് നടത്തും. 3,300 ഓളം വരുന്ന ജോലിക്കാരും സിഗ്നൽ ജോലിക്കാരുമാണ് ഇന്ന് സമരം പ്രഖ്യാപിച്ചിരുന്നത്.

സിപി റെയിൽ മാനേജ്‌മെന്റും തൊഴിലാളികൾക്കിടയിലെ രണ്ട് യൂണിയനും തമ്മിലുള്ള അവസാന ഘട്ട വോട്ടിങ് തൊളിലാളികൾ അംഗീകരിച്ചതാണ് സമരം പിൻവലിക്കാൻ കാരണം. കമ്പനിയുടെ ഓഫറുകൾ അംഗ്ങ്ങൾ തള്ളിക്കളയണമെന്ന് യൂണിയൻ ആവശ്യപ്പെട്ടെങ്കിലും അവസാനഘട്ട നിർദ്ദേശങ്ങൾക്ക് തൊഴിലാളികൾ വോട്ടിങിലൂടെ അംഗീകരിച്ചു.

ഈ ആഴ്‌ച്ച ആദ്യമാണ് ടീംസ്‌റ്റേഴ്‌സും, ഇന്റർനാഷണൽ ബ്രദർഹുഡ് ഇലക്ട്രിക്കൽ ജോലിക്കാരും 72 മണിക്കൂർ സമരത്തിന് നോട്ടീസ് നല്കിയത്.