മലപ്പുറം തിരുവാലി പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം തങ്ങൾക്ക് തന്നതെല്ലാം തോൽവി ഉറപ്പുള്ള സീറ്റുകാണെന്നാരോപിച്ച് തിരുവാലിയിൽ സിപിഎമ്മിനെ തോൽപിക്കാൻ സിപിഐയുടെ പിന്തുണ യു.ഡി.എഫിന്. ഒരു സീറ്റിൽ സിപിഐ നേതാവായ സ്ഥാനാർത്ഥിക്ക് യു.ഡി.എഫ്

പിന്തുണയും, കോളടിച്ച് യു.ഡി.എഫ്. പഞ്ചായത്ത് തിരിച്ച് പിടിക്കൽ ലക്ഷ്യ. പഞ്ചായത്തിലെ രണ്ടാം വാർഡിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥിയെ യു.ഡി.എഫ് പിന്തുണക്കുന്നതിന് ബദലായി മറ്റു പഞ്ചായത്തുകളിലെ മുഴുവൻ വാർഡിലും സിപിഐ യു.ഡി.എഫിനെ പിന്തുണക്കുമെന്നാണ് പ്രാദേശിക വാഗ്ദാനം നൽകിയിട്ടുള്ളത്. പഞ്ചായത്തിൽ സിപിഎമ്മും-സിപിഐയും തങ്ങളുടെ അഭിമാനപോരാട്ടമായാണ് രണ്ടാംവാർഡിലെ മത്സരത്തെ കാണുന്നത്. ഈ ഒരുസീറ്റിലാണ് ഇരുവരും പരസ്പരം നേരിട്ട് ഏറ്റുമുട്ടുന്നത്് രണ്ടാംവാർഡിൽ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥി സബീർബാബുവാണ് എൽ.ഡി.എഫിന്റെ ഓദ്യോഗിക സ്ഥാനാർത്ഥി.

എന്നാൽ ഇവിടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പേരിൽ സിപിഐയുടെ ലോക്കൽ കമ്മിറ്റി അംഗം പി ചന്ദ്രദാസ് മത്സരിക്കുന്നത്. പ്രാദേശിക പാർട്ടി പിന്തുണയോടെയാണ് ചന്ദ്രദാസിന്റെ സ്ഥാനാർത്ഥിത്വം എന്നാണ് വിവരം. സിപിഐ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ചന്ദ്രദാസിന്റെ കൂടെയുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ സിപിഎം തങ്ങളെ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ സ്ഥാനാർത്ഥി രംഗപ്രവേശനം ചെയ്തത്. വിജയസാധ്യതയുള്ള സീറ്റുകളെല്ലാം സിപിഎം സ്വന്തമാക്കുകയും യു.ഡി.എഫ് വൻഭൂരിപക്ഷമുള്ള സീറ്റുകൾ സിപിഐക്ക് നൽകുകയുമായിരുന്നുവെന്ന് പ്രാദേശിക നേതാക്കൾ ആരോപിച്ചു.

കഴിഞ്ഞ തവണ തിരുവാലി പഞ്ചായത്തിൽ സി.പി. എം, സിപിഐ, മുസ്ലിംലീഗ്, കോൺഗ്രസ് എല്ലാം തനിച്ചാണ് മത്സരിച്ചിരുന്നത്. അന്ന് 16ൽ 14 സീറ്റുകൾ നേടി സിപിഎം ഭരണം പിടിച്ചു. ഇത്തവണ ലീഗും കോൺഗ്രസും ഒരുമിച്ചാണ്. അതോടൊപ്പം സിപിഐയുടെ പിന്തുണ കൂടി ലഭിച്ചക്കുന്നതോടെ ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

എന്നാൽ ചില പ്രാദേശിക നേതാക്കൾ ഒഴികെ സിപിഐയുടെ മുഴുവൻ പ്രവർത്തകരും ഇടതുമുന്നണിക്കൊപ്പമുണ്ടെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. അതേ സമയം സിപിഎമ്മും-സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്ന രണ്ടാംവാർഡിൽ ഷബീർ ബാബുവും ചന്ദ്രദാസും സജീവ പ്രചരണത്തിലേക്കിറങ്ങിയിട്ടുണ്ട്.