- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റവന്യൂമന്ത്രിക്ക് ശക്തി പോരാ; സെക്രട്ടറിയെ നിലയ്ക്ക്നിർത്താൻ കഴിയുന്നില്ല; മൂന്നാറിൽ മുഖ്യമന്ത്രിക്ക് മുന്നിൽ മന്ത്രിക്ക് മുട്ടിടിച്ചു; ഓഖി ദുരന്ത നിവാരണത്തിൽ റവന്യൂ വകുപ്പിന് വീഴ്ച പറ്റി; സിപിഐ ജില്ലാ സമ്മേളനത്തിൽ മന്ത്രി ചന്ദ്രശേഖരനെതിരേ രൂക്ഷവിമർശനം
പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ-പ്രവർത്തന റിപ്പോർട്ടുകളിൽ റവന്യൂമന്ത്രിക്കും മുഖ്യമന്ത്രിക്കും നേരെ കടന്നാക്രമണം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് സ്വന്തം സെക്രട്ടറിയെപ്പോലും നിലയ്ക്ക് നിർത്താനാകുന്നില്ലെന്നാണ് വിമർശനം. റവന്യൂ മന്ത്രിക്ക് ശക്തി പോരാ. കലക്ടർമാർ അയക്കുന്ന ഫയൽ പോലും കാണുന്നില്ല. മൂന്നാറിൽ മുഖ്യമന്ത്രിക്ക് മുന്നിൽ റവന്യുമന്ത്രിക്ക് കാലിടറി. ഓഖി ദുരന്തത്തിൽ ദുരന്തനിവാരണ വകുപ്പിന് വീഴ്ച വന്നിട്ടുംറവന്യൂ മന്ത്രി പ്രതികരിച്ചില്ല എന്നിങ്ങനെ വിമർശന ശരങ്ങൾ നീളുന്നു. ജനകീയ വിഷയങ്ങളിൽ സിപിഐയുടെ നിലപാടിന് ലഭിക്കുന്ന ജനകീയ പിന്തുണ സിപിഐഎംനെ അസ്വസ്ഥരാക്കുന്നുവെന്നും അതു കൊണ്ടാണ് നിരന്തരം പാർട്ടിക്കെതിരേ വിമർശനം ഉന്നയിക്കുന്നതെന്നും ജില്ലാ സെക്രട്ടറി എപി ജയൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. കായൽ കൈയേറിയ തോമസ് ചാണ്ടിയെ സിപിഐഎം സംരക്ഷിച്ചു. മൂന്നാർ വിഷയത്തിലെ സിപിഎം നിലപാട് കൈയേറ്റക്കാരുടെ സർക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കി. സർക്കാരിന് തുടക്കത്തിലെ ഭരണ നൈപുണ്
പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ-പ്രവർത്തന റിപ്പോർട്ടുകളിൽ റവന്യൂമന്ത്രിക്കും മുഖ്യമന്ത്രിക്കും നേരെ കടന്നാക്രമണം.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് സ്വന്തം സെക്രട്ടറിയെപ്പോലും നിലയ്ക്ക് നിർത്താനാകുന്നില്ലെന്നാണ് വിമർശനം.
റവന്യൂ മന്ത്രിക്ക് ശക്തി പോരാ. കലക്ടർമാർ അയക്കുന്ന ഫയൽ പോലും കാണുന്നില്ല. മൂന്നാറിൽ മുഖ്യമന്ത്രിക്ക് മുന്നിൽ റവന്യുമന്ത്രിക്ക് കാലിടറി. ഓഖി ദുരന്തത്തിൽ ദുരന്തനിവാരണ വകുപ്പിന് വീഴ്ച വന്നിട്ടുംറവന്യൂ മന്ത്രി പ്രതികരിച്ചില്ല എന്നിങ്ങനെ വിമർശന ശരങ്ങൾ നീളുന്നു.
ജനകീയ വിഷയങ്ങളിൽ സിപിഐയുടെ നിലപാടിന് ലഭിക്കുന്ന ജനകീയ പിന്തുണ സിപിഐഎംനെ അസ്വസ്ഥരാക്കുന്നുവെന്നും അതു കൊണ്ടാണ് നിരന്തരം പാർട്ടിക്കെതിരേ വിമർശനം ഉന്നയിക്കുന്നതെന്നും ജില്ലാ സെക്രട്ടറി എപി ജയൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
കായൽ കൈയേറിയ തോമസ് ചാണ്ടിയെ സിപിഐഎം സംരക്ഷിച്ചു. മൂന്നാർ വിഷയത്തിലെ സിപിഎം നിലപാട് കൈയേറ്റക്കാരുടെ സർക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കി. സർക്കാരിന് തുടക്കത്തിലെ ഭരണ നൈപുണ്യം നില നിർത്താനാകുന്നില്ല. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും രൂക്ഷ വിമർശനമാണുണ്ടായത്.
റാന്നി, പത്തനംതിട്ട, അടൂർ മണ്ഡലങ്ങളാണ് വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ കാണുന്നില്ല. പാർട്ടി സെക്രട്ടറിയേപ്പോലെ പെരുമാറുന്നു എന്നൊക്കെയായിരുന്നു വിമർശനം.